മറഡോണയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം; ഡോക്ടറുടെ വീട്ടിൽ റെയ്ഡ്
text_fieldsബ്വേനസ്ഐയ്റിസ്: ഫുട്ബാൾ ഇതിഹാസം ഡിയഗോ മറഡോണയുടെ മരണം അർജൻറീനയിലെ ജുഡീഷ്യൽ അധികാരികൾ അന്വേഷിക്കുന്നു. ഇതിെൻറ ഭാഗമായി മറഡോണയുടെ സ്വകാര്യ ഡോക്ടറുടെ വീട് റെയ്ഡ് ചെയ്തതായി അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് 60കാരനായ ഡിയഗോ മറഡോണ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്. മറഡോണയുടെ ചികിത്സ രേഖകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. മറഡോണയുടെ മരണത്തിൽ ചികിത്സ പിഴവുണ്ടെന്നും അന്വേഷിക്കണമെന്നും മറഡോണയുടെ കുടുംബവും അഭിഭാഷകനും ആവശ്യപ്പെട്ടിരുന്നു.തെളിവ് ശേഖരണവും മറഡോണയുടെ അടുത്ത ബന്ധുക്കളിൽനിന്നും മൊഴിയെടുക്കലും തുടങ്ങിയിട്ടുണ്ട്.
എന്നാൽ അന്വേഷണത്തിെൻറ യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.അത്യാഹിത ഘട്ടത്തിൽ മറഡോണക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് മറഡോണയുടെ അഭിഭാഷകൻ മത്യാസ് മോറിയ ഇന്നലെ വിമർശിച്ചിരുന്നു. ''മറഡോണക്ക് വേണ്ട ആംബുലൻസ് അരമണിക്കൂർ വൈകിയാണ് എത്തിയത്. അതൊരു ക്രിമിനൽ നടപടിയാണ്'' -മത്യാസ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.