ആർയെൻ റോബൻ സജീവ ഫുട്ബാളിൽനിന്നും വിരമിച്ചു
text_fieldsആംസ്റ്റർഡാം: നെതർലൻഡ്സിന്റെ വിഖ്യാതതാരം ആർയെൻ റോബൻ ഫുട്ബാളിന്‍റെ പോരിടങ്ങളിൽനിന്വന് ബൂട്ടഴിച്ച് പിൻവാങ്ങി. 37കാരനായ റോബൻ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡച്ച് ക്ലബ്ബായ എഫ്.സി ഗ്രോനിൻഗെനിലൂടെ അരങ്ങേറ്റം കുറിച്ച റോബൻ പിന്നീട് ആധുനിക ഫുട്ബാളിലെ അതികായരായ പി.എസ്.വി ഐേന്താവൻ, ചെൽസി, റയൽ മഡ്രിഡ്, ബയേൺ മ്യൂണിക് ക്ലബുകൾക്ക് ജഴ്സിയണിഞ്ഞു. ഒടുവിൽ 2020-21 സീസണിൽ ഗ്രോനിൻഗെനിൽ തിരിച്ചെത്തിയശേഷമാണ് പ്രൊഫഷനൽ ഫുട്ബാളിൽനിന്ന് വിരമിക്കുന്നത്.
2019ൽ ബയേൺ മ്യൂണിക്കിൽനിന്ന് കൂടുമാറിയതിനുപിന്നാലെ റോബൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആ തീരുമാനം മാറ്റി പിന്നീട് ഗ്രോനിൻഗെനുമായി കരാർ ഒപ്പിടുകയായിരുന്നു. ബാല്യകാല ക്ലബ്ലിൽ ആവേശത്തോടെ തിരിച്ചെത്തിെയങ്കിലും പരിക്ക് അലട്ടിയതിനെ തുടർന്ന് സീസണിൽ ഏഴു മത്സരങ്ങളിൽ മാത്രമേ അവർക്ക് വേണ്ടി കളത്തിലിറങ്ങാനായുള്ളൂ. ഇതിനുപിന്നാലെയാണ് വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ചത്.
'പ്രിയ സുഹൃത്തുക്കളേ, സജീവ ഫുട്ബാളിൽനിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. വളെര ബുദ്ധിമുേട്ടറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി..!' -റോബൻ കുറിച്ചു.
നെതർലൻഡ്സിനുവേണ്ടി 96 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഈ മുന്നേറ്റനിരക്കാരൻ 37 ഗോളുകൾ നേടിയിട്ടുണ്ട്. പി.എസ്.വി ഐന്തോവനുവേണ്ടി 56 മത്സരങ്ങളിൽ 17ഉം ചെൽസിക്കുവേണ്ടി 67 മത്സരങ്ങളിൽ 15ഉം ഗോളുകൾ നേടി. റയലിനുവേണ്ടി 50 മത്സരങ്ങളിൽ കളിച്ച്11തവണ വല കുലുക്കിയ റോബൻ 2009 മുതൽ പത്തു വർഷം ബയേൺ മ്യൂണിക്കിന്‍റെ മുന്നണിപ്പോരാളിയായി. 99 ഗോളുകൾ ബയേണിനായി േനടി.
ചെൽസിക്കൊപ്പം രണ്ടു തവണ വീതം പ്രീമിയർ ലീഗും ലീഗ് കപ്പും ജയിച്ചു. റയലിൽ 2008ൽ ലാല ലീഗ കിരീടനേട്ടത്തിൽ പങ്കാളിയായി. ബയേണിനൊപ്പം എട്ടു ബുണ്ടസ്ലീഗ കിരീടനേട്ടത്തിലും അഞ്ചു ജർമൻ കപ്പ് വിജയത്തിലും പങ്കാളിയായി. ഡച്ചുപടക്കൊപ്പം 2010 യൂറോകപ്പ് ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പ് നേട്ടത്തിലൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.