ഗണ്ണേഴ് ട്രാക്കിൽ; ഇ.എഫ്.എൽ കപ്പിൽ ക്വാർട്ടറിൽ
text_fieldsലണ്ടൻ: സീസണിലെ ആദ്യത്തിൽ ഒന്നു വിയർത്തെങ്കിലും പോരായ്മകൾ പരിഹരിച്ച് ആഴ്സനൽ വീണ്ടും ട്രാക്കിൽ. ഇ.എഫ്.എൽ കപ്പിൽ ലീഡ്സ് യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ച് ആഴ്സനൽ ക്വാർട്ടറിൽ പ്രവേശിച്ചു.
📞 When Eddie answers the call...
— Arsenal (@Arsenal) October 27, 2021
🔊 And puts the fans on speaker!
❤️ @EddieNketiah9 pic.twitter.com/KE3rQ00tCb
കോച്ച് മൈക്കൽ ആർടേറ്റയുടെ നിർണായക തീരുമാനങ്ങളാണ് മത്സരത്തിന്‍റെ ഗതിനിർണയിച്ചത്. എഡ്വാർഡ് എൻകേറ്റിയെ സ്ട്രൈക്കറാക്കി 4-2-3-1 ഫോർമേഷനിലായിരുന്നു ലീഡ്സിനെതിരെ ആർടേറ്റ തന്ത്രം മെനഞ്ഞത്. അത് ഫലം കാണുകയും ചെയ്തു.
Three, two, one...
— Arsenal (@Arsenal) October 27, 2021
⏱️ Start the clock! #CarabaoCup pic.twitter.com/gRL8Uzcol3
നിറഞ്ഞൊഴുകി പന്തുമായി കുതിക്കുന്ന ലീഡ്സിനെ ഗണ്ണേഴ്സ് പോരാളികൾ മനോഹരമായി പൂട്ടി. പ്രതിരോധ താരം ബെൻ വൈറ്റ് പരിക്കേറ്റതോടെ പകരക്കാരനായി കാലം ചാേമ്പഴ്സിനെ കളത്തിലിറക്കിയ കോച്ചിന്‍റെ തീരുമാനം ഫലം കണ്ടു. 55ാം മിനിറ്റിൽ പകരക്കാരനായി എത്തി ആ മിനിറ്റിൽ തന്നെ ആദ്യ അവസരം ഗോളാക്കിമാറ്റി താരം ആഴ്സനലിനെ മുന്നിലെത്തിച്ചു.
Into the quarter-finals! ✊
— Arsenal (@Arsenal) October 26, 2021
🔴 2-0 🔵 (FT)#CarabaoCup pic.twitter.com/Cv2Y74IqC4
69ാം മിനിറ്റിൽ സ്ട്രൈക്കർ എഡ്വാർഡ് എൻകീറ്റയും ഗോൾ നേടിയതോെട ആഴ്സനൽ സേഫ് സോണിലായി. പിന്നീട് പ്രതിരോധം കനപ്പിച്ച് ജയം പിടിച്ചെടുത്തു. കഴിഞ്ഞ സീസണിൽ ലീഡ്സ് യുനൈറ്റഡിന്‍റെ താരം കൂടിയായിരുന്നു എഡ്വാർഡ് എൻകീറ്റ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.