ആഴ്സണൽ ഫുട്ബാൾ താരം പാബ്ലോ മാരി ഉൾപ്പടെ അഞ്ച് പേർക്ക് കുത്തേറ്റു
text_fieldsറോം: ആഴ്സണൽ ഫുട്ബാൾ താരം പാബ്ലോ മാരി ഉൾപ്പടെ അഞ്ച് പേർക്ക് കുത്തേറ്റു. ഇറ്റാലിയൻ നഗരമായ മിലാന്റെ പ്രാന്തപ്രദേശത്താണ് സംഭവമുണ്ടായത്. കുത്തേറ്റവരിൽ ഒരാൾ കൊല്ലപ്പെട്ടു. സി.എൻ.എന്നാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
മാനസികവെല്ലുവിളി നേരിടുന്നയാളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 46കാരനായ അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സ്പാനീഷ് ഫുട്ബാൾ താരമായ മാരിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആഴ്സണലും വ്യക്തമാക്കി.
ഇറ്റലിയിൽ അക്രമി ആളുകളെ കുത്തിയ വാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്. അക്രമത്തെ തുടർന്ന് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഞങ്ങളുടെ പ്രിയപ്പെട്ട മാരിയും ഉൾപ്പെടുന്നുണ്ടെന്ന് ആഴ്സണൽ പ്രസ്താവനയിൽ പറഞ്ഞു. മാരിയുടെ ഏജന്റുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ക്ലബ് അറിയിച്ചു. വായ്പ അടിസ്ഥാനത്തിലാണ് മാരി ആഴ്സണലിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.