ലീഗ് കപ്പിൽ ലിവർപൂളിനെ തോൽപിച്ച് ആഴ്സനൽ; ക്വാർട്ടറിൽ എതിരാളി സിറ്റി
text_fieldsലിവർപൂൾ: ഗോൾ കീപ്പർ ബെർഡ് ലെനോയുടെ മികവിൽ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ആഴ്സനൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഷൂട്ടൗട്ടിൽ 5-4നായിരുന്നു െമെക്കൽ ആർടേറ്റയുടെ സംഘത്തിെൻറ വിജയം. തിങ്കളാഴ്ച ആൻഫീൽഡിൽ പ്രീമിയർ ലീഗ് മത്സരത്തിൽ നേരിട്ട 3-1െൻറ േതാൽവിക്ക് മധുരപ്രതികാരമായി വിജയം.
അവസാന എട്ടുപേരുടെ പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയാണ് ആഴ്സനലിെൻറ എതിരാളികൾ. 1993ന് ശേഷം ഇതുവരെ ആഴ്സനലിന് ലീഗ് കപ്പിൽ മുത്തമിടാനായിട്ടില്ല.
നേരത്തെ കമ്യൂണിറ്റി ഷീൽഡിൽ റെഡ്സിനെ പെനാൽറ്റിയിൽ മറികടന്ന ഗണ്ണേഴ്സ് ലീഗ് കപ്പിലും അതേ മാതൃക സ്വീകരിക്കുകയായിരുന്നു. മുഴുവൻ സമയത്ത് ഇരുടീമുകളും ഗോൾ അടിക്കാതെ തുല്യത പാലിച്ചതിനെ തുടർന്നാണ് വിജയിളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടി വന്നത്.
ഡിവോക് ഒറിജിയുടെയും ഹാരി വിൽസണിെൻറയും കിക്കുകളാണ് ജർമൻ താരമായ ലെനോ തടുത്തിട്ടത്. ജോ വില്ലോക്കാണ് ആഴ്സനലിെൻറ വിജയം കുറിച്ച കിക്കെടുത്തത്. ആഴ്സനൽ താരം മുഹമ്മദ് എൽനെനിയുടെ കിക്ക് ലിവർപൂൾ ഗോൾകീപ്പർ അഡ്രിയാൻ തടുത്തു.
11 ആഴ്ചകൾക്കിടെ കളിച്ച നാല് മത്സരങ്ങളിൽ മൂന്നാം തവണയാണ് ലിവർപൂൾ ആഴ്സനലിന് മുന്നിൽ മുട്ടുമടക്കുന്നത്.
എമിലിയാനോ മാർടിനസിനെ ആസ്റ്റൺ വില്ലക്ക് മടക്കി നൽകി തന്നിൽ വിശ്വാസമർപ്പിച്ച കോച്ചിെൻറ പ്രീതി സമ്പാദിക്കുന്ന പ്രകടനമായിരുന്നു ലെനോ കളത്തിൽ പുറത്തെടുത്തത്.
ഷൂട്ടൗട്ടിൽ പ്രകടനത്തിന് മുേമ്പ ഒരുപിടി സേവുകളുമായി ലെനോ മികവ് തെളിയിച്ചിരുന്നു. മറ്റൊരു ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുൈനറ്റഡ് എവർട്ടനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.