പ്രീമിയർ ലീഗിലേക്ക് മറ്റൊരു സലാഹുകൂടി; താരവുമായി കരാറൊപ്പിട്ട് ആഴ്സണൽ
text_fieldsലണ്ടൻ: ലിവർപൂളിെൻറ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് വാഴുന്ന പ്രീമിയർ ലീഗിെൻറ അങ്കത്തട്ടിലേക്ക് മറ്റൊരു സലാഹ് കൂടിയെത്തുന്നു. 17കാരനായ ഡച്ച് താരം സലാഹുദ്ദീനുമായി ആഴ്സണൽ കരാറൊപ്പിട്ടു. ഡച്ച് വമ്പൻമാരായ െഫയർനൂദിൽ നിന്നും ഫ്രീ ട്രാൻസ്ഫർ മുഖേനയാണ് താരത്തെ പീരങ്കിപ്പട സ്വന്തമാക്കിയത്.
'ആഴ്സണൽ പോലൊരു മഹത്തായ ക്ലബുമായി കരാറിലെത്തിയതിൽ അഭിമാനമുണ്ട്. വളരാനുള്ള മികച്ച അന്തരീക്ഷമുള്ള ആഴ്സണൽ അക്കാദമിയിലൂടെ വൈകാതെ ക്ലബിെൻറ ഒന്നാംനിര ടീമിൽ കളിക്കാമെന്നാണ് പ്രതീക്ഷ' -സലാഹുദ്ദീൻ പ്രതികരിച്ചു.
ഫെയർനൂദിെൻറ യൂത്ത് ടീമിലൂടെ കളിച്ചുവളർന്ന താരം സെൻട്രൽ മിഡ്ഫീൽഡറായി കഴിവുതെളിയിച്ച താരമാണ്. ആഴ്സണൽ അണ്ടർ 23 ടീമിനായി താരം ഈ സീസണിൽ പന്തുതട്ടും. മൊറോക്കൻ വംശജനായ താരം നെതർലാൻഡിെൻറ അണ്ടർ 17 ടീമിലും പന്തുതട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.