Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രീമിയർ ലീഗിന്​ തുടക്കം; ഗബ്രിയേലും വില്ല്യനും തിളങ്ങി, ആദ്യ ജയം ആഴ്​സനലിന്​
cancel
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗിന്​...

പ്രീമിയർ ലീഗിന്​ തുടക്കം; ഗബ്രിയേലും വില്ല്യനും തിളങ്ങി, ആദ്യ ജയം ആഴ്​സനലിന്​

text_fields
bookmark_border

ലണ്ടൻ: പണം എറിഞ്ഞതൊന്നും വെറുതെയാവില്ല എന്നു തെളിയിച്ച്​ പ്രീമിയർ ലീഗിൽ ആഴ്​സനൽ കുതിപ്പു തുടങ്ങി. പുതിയ സീസണിലെ ഉദ്​ഘാടന മത്സരത്തിൽ ഫുൾഹാമിനെ 3-0ത്തിന്​ തോൽപിച്ചാണ്​ മൈക്കൽ ആർടേറ്റയുടെ ചുണക്കുട്ടികൾ വെന്നിക്കൊടി പാറിച്ചത്​.

ഗണ്ണേഴ്​സിനായുള്ള അര​ങ്ങേറ്റ മത്സരത്തിൽ ഗോളുമായി ബ്രസീലുകാരനായ ഗബ്രിയേൽ സ​ാ​​േൻറാസും അസിസ്​റ്റുമായി സഹതാരം വില്ല്യനും ശ്രദ്ധേയമായി.

എഫ്​.എ കപ്പ്​, കമ്മ്യൂണിറ്റി ഷീൽഡ്​ ചാമ്പ്യന്മാരായ ആഴ്​സനലിന്​, ഇത്തവണ പ്രീമിയർ ലീഗിലേറ്റ്​ സ്​ഥാനക്കയറ്റം ലഭിച്ച ഫുൾഹാം എതിരാളികളേ ആയിരുന്നില്ല. എട്ടാം മിനിറ്റിൽ തന്നെ അലക്​സാണ്ട്രെ ലാകസറ്റെയുടെ(8) ഗോളിൽ ഗണ്ണേഴ്​സ്​ പട മുന്നിലെത്തി.

ഗബ്രിയേലി​െൻറ ഗോൾ കോർണറിൽ(49ാം മിനിറ്റ്​) നിന്നായിരുന്നു. വില്ല്യൻ എടുത്ത കോർണർ കിക്കിന്​ തലവെച്ചാണ്​ ​പ്രതിരോധ താരം ടീമിനായി കന്നിഗോൾ കുറിച്ചത്​. പിന്നാലെ സൂപ്പർ താരം പിയറെ എംറിക്​ ഒബൂമെയാങ്ങും(57) ഗോൾ നേടിയതോടെ ഗണ്ണേഴ്​സ്​ ജയം ഉറപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Premire legueEnglish Premier League
Next Story