ബാൾ പൊസിഷൻ 19% മാത്രം; നാണക്കേടുമായി ആഴ്സനൽ, തൂക്കിയടിച്ച് മാഞ്ചസ്റ്റർ സിറ്റി
text_fieldsലണ്ടൻ: ബാൾ പൊസിഷൻ 19% മാത്രം. കളിയിൽ എതിർ ഗോൾമുഖത്തേക്കുള്ള ഷോട്ടുകൾ ഒന്നുമാത്രം. ഗോളിലേക്കുള്ള ഷോട്ടുകൾ പൂജ്യം. ആകെ പാസുകൾ 179, ഒരു ചുവപ്പ് കാർഡ്, ഒരു കോർണർ പോലും നേടിയെടുത്തില്ല... മാഞ്ചസ്റ്റർ സിറ്റിയുമായി ഇത്തിഹാദിൽ കൊമ്പുകോർക്കാനിറങ്ങിയ ആഴ്സനലിന്റെ മാച്ച് സ്റ്റാറ്റിറ്റിക്സ് നോക്കിയാൽ ആരും ഒന്ന് മൂക്കത്ത് വിരൽ വെക്കും. എതിരില്ലാത്ത അഞ്ചുഗോളിന് സിറ്റിക്ക് മുന്നിൽ തകർന്ന ആഴ്സനലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ആഴ്സനൽ.
മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ തന്നെ ഇൽകയ് ഗുൻഡോഗന്‍റെ ഗോളിൽ സിറ്റി മുന്നിലെത്തിയിരുന്നു. 12ാം മിനിറ്റിൽ ഫെറൻ ടോറസ് ലീഡുയർത്തി. 35ാം മിനിറ്റിൽ ഷാക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ചെയ്തതോടെ ആഴ്സനലിന്റെ വിധി തീരുമാനമായിരുന്നു. 43ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ്, 53ാം മിനിറ്റിൽ റോഡ്രി എന്നിവരും സിറ്റിക്കായി ഗോൾകുറിച്ചു. 84ാം മിനിറ്റിൽ രണ്ടാംഗോളുമായി ഫെറൻ ടോറസാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.