ആദ്യപാദ ജയങ്ങൾ തുണച്ചു; യൂറോപ ലീഗിൽ ഇംഗ്ലീഷ്- സ്പാനിഷ് ഫൈനൽ
text_fields
ലണ്ടൻ: സ്വന്തം കളിമുറ്റത്ത് ജയം പിടിച്ചിട്ടും ആദ്യ പാദത്തിലെ കനത്ത തോൽവിക്ക് പകരമാകാനാകാതെ റോമ യൂറോപ ലീഗ് സെമിയിൽ പുറത്ത്. ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ ഇംഗ്ലീഷ് ടീമുകളുടെ സ്വപ്ന അങ്കം ഉറച്ചതിനു പിന്നാലെ അതേ സാധ്യതയുമായി ഇറങ്ങിയ ഗണ്ണേഴ്സ് ലാ ലിഗ ടീമായ വിയ്യാ റയലിനോട് ജയം കാണാതെയും പുറത്ത്. യൂറോപ ലീഗ് കലാശപ്പോരിൽ ഇനി മാഞ്ചസ്റ്റർ യുനൈറ്റഡ്- വിയ്യ റയൽ പോരാട്ടം.
ആദ്യ പാദം 6-2ന് ആധികാരികമായി ജയിച്ച ആവേശവുമായി റോമയുെട മൈതാനത്തെത്തിയ യുനൈറ്റഡ് തന്നെയാണ് വ്യാഴാഴ്ചയും ആദ്യം അക്കൗണ്ട് തുറന്നത്. എഡിൻസൺ കവാനിയുടെ ബൂട്ടിൽനിന്നായിരുന്നു ഗോളെത്തിയത്. ഒരു ഗോൾ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച യുനൈറ്റഡ് പോസ്റ്റിൽ മൂന്നു മിനിറ്റ് ഇടവേളയിൽ സെക്കോയും ക്രിസ്റ്റേന്റയും ഗോളുകളടിച്ചുകയറ്റിയതോടെ റോമ മുന്നിലെത്തി. കവാനി വീണ്ടും ലക്ഷ്യം കണ്ട് യുനൈറ്റഡിനെ ഒപ്പം പിടിച്ചെങ്കിലും അലക്സ് ടെലസ് നേടിയ സെൽഫ് ഗോൾ റോമക്ക് ജയം നൽകി. പക്ഷേ, മൊത്തം സ്കോർ 5-8 ആയതിനാൽ റോമ പുറത്തും യുനൈറ്റഡ് അകത്തുമായി.
രണ്ടാമത്തെ മത്സരത്തിൽ ആഴ്സണൽ- വിയ്യ റയൽ പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചെങ്കിലും ആദ്യ പാദത്തിലെ 1-2ന്‍റെ േതാൽവി ഗണ്ണേഴ്സിന് വിനയായി. ഒബാമെയാങ് ഒരിക്കൽ ലക്ഷ്യത്തിനരികെയെത്തിയെങ്കിലും േപാസ്റ്റിൽ തട്ടി മടങ്ങി.
ഇതോടെ യൂറോപിലെ മുൻനിര ടൂർണമെന്‍റുകളിൽ മൂന്നു ടീമുകൾ പ്രിമിയർ ലീഗിൽനിന്നായെന്ന സവിശേഷതയുണ്ട്. ആഴ്സണൽ കൂടി കടന്നിരുന്നുവെങ്കിൽ സമ്പൂർണ ഇംഗ്ലീഷ് ആധിപത്യം എന്ന ചരിത്രത്തിന്‍റെ പിറവിയാകുമെങ്കിലും പ്രതീക്ഷ നിലനിർത്തി വിയ്യക്കുമുന്നിൽ അവർ കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.