ഏഷ്യൻ കപ്പ്: ടീമുകളെ സ്വാഗതം ചെയ്ത് കാൽപന്തുനഗരി
text_fieldsദോഹ: പതിമൂന്ന് നാളിനപ്പുറം കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിന്റെ ആരവങ്ങളിലേക്ക് ടീമുകളുടെ വരവിന് ശനിയാഴ്ച തുടക്കമാവുന്നു. ഇന്ത്യൻ ടീമാണ് ആദ്യ വിദേശ സംഘമായി രാത്രി 7.30ഓടെ ദോഹയിലെത്തുന്നത്. രാത്രി 7.15ഓടെ ന്യൂഡൽഹിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ടീം ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്തിൽ എത്തും. വൻകരയുടെ പോരാട്ടത്തിനായി എത്തുന്ന ടീമിനെ സ്വീകരിക്കാൻ ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധക സംഘവും സജ്ജമായിക്കഴിഞ്ഞു.
ജനുവരി 12ന് കിക്കോഫ് ചെയ്യുന്ന ടൂർണമെന്റിൽ വരും ദിവസങ്ങളിലായി മറ്റു ടീമുകളുമെത്തും. വിവിധ രാജ്യങ്ങളിൽ സന്നാഹമത്സരങ്ങൾ കളിച്ചാണ് ഏറെ ടീമുകളുടെയും വരവ്. ഗ്രൂപ് ‘എ’യിൽ ഖത്തറിനൊപ്പം കളിക്കുന്ന ചൈന ജനുവരി ഒന്നിന് അബൂദബിയിൽ ഹോങ്കോങ്ങിനെതിരെ സന്നാഹ മത്സരത്തിൽ ബൂട്ടുകെട്ടിയാണ് ദോഹയിലേക്ക് പറക്കുന്നത്.
ആസ്ട്രേലിയ ജനുവരി ആറിന് അബൂദബിയിൽ ബഹ്റൈനെതിരെ കളിക്കും. ഇതേ ദിവസം ഒമാനും യു.എ.ഇയും തമ്മിലും ഇവിടെ കളിയുണ്ട്.
ഏഷ്യൻ കപ്പിന് മുന്നോടിയായി മൂന്ന് സന്നാഹ മത്സരങ്ങളാണ് സൗദി കളിക്കുന്നത്. നേരത്തെ തന്നെ ദോഹയിലെത്തുന്ന സൗദി, നാലിന് ലബനാൻ, ഒമ്പതിന് ഫലസ്തീൻ, 10ന് ഹോങ്കോങ് ടീമുകൾക്കെതിരെ ബൂട്ടുകെട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.