ഏഷ്യൻ കപ്പ് ഫുട്ബാൾ; ഒമാൻ-ചൈന സൗഹൃദമത്സരം നാളെ
text_fieldsമസ്കത്ത്: ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായുള്ള ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി ഒമാൻ വെള്ളിയാഴ്ചയിറങ്ങും. അബൂദബിയിലെ ബനി യാസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.15ന് നടക്കുന്ന മത്സരത്തിൽ ചൈനയാണ് എതിരാളികൾ. ഏഷ്യൻ കപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി യു.എ.ഇയിൽ വിദേശ ക്യാമ്പിലാണ് നിലവിൽ റെഡ്വാരിയേഴ്സ്.
ജനുവരി ആറിന് യു.എ.ഇക്കെതിരെയും സൗഹൃദ മത്സരം കളിക്കും. ഇതിനുശേഷം ആഭ്യന്തര സന്നാഹ സെഷനുകളിലേക്ക് ടീം മടങ്ങും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നാലു ദിവസങ്ങളിലായി നടന്ന ആഭ്യന്തര ക്യാമ്പിനു ശേഷമാണ് ടീം യു.എ.ഇയിൽ എത്തിയത്. കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്റെ മേൽനോട്ടത്തിൽ ഊർജിത പരിശീലനമാണ് ടീം യു.എ.ഇയിൽ നടത്തി വരുന്നത്. ക്യാമ്പിനുശേഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ ഒമാൻ ഖത്തറിലേക്കു തിരിക്കും. ഏഷ്യൻ കപ്പ് ഗ്രൂപ് എഫിൽ ഒമാന്റെ കൂടെ സൗദി അറേബ്യ, തായ്ലൻഡ്, കിർഗിസ്താൻ എന്നീ ടീമുകളാണുള്ളത്. ആദ്യ മത്സരം ജനുവരി 16ന് ശക്തരായ സൗദ്യ അറേബ്യക്കെതിരെയാണ്. 21ന് തായ്ലന്റുമായും 25ന് കിർഗിസ്താനുമായും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.