ഏഷ്യൻ കപ്പ് ഫുട്ബാൾ; സൗഹൃദ മത്സരത്തിനായി ഒമാൻ ഇന്നിറങ്ങും
text_fieldsചൈനയാണ്
എതിരാളികൾ
മസ്കത്ത്: അടുത്തമാസം ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായുള്ള ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി ഒമാൻ വെള്ളിയാഴ്ചയിറങ്ങും. ചൈനയാണ് എതിരാളികൾ. അബൂദബിയിലെ ബനിയാസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.15നാണ് മത്സരം. ഏഷ്യൻ കപ്പിനു മുന്നോടിയായി മികച്ച കളി കാഴ്ചവെച്ച് ആത്മ വിശ്വാസം വർധിപ്പിക്കാനായിരിക്കും ഒമാൻ ഇന്നു ശ്രമിക്കുക. മുതിർന്ന താരങ്ങളോടൊപ്പം പുതുമുഖങ്ങൾക്കും കോച്ച് അവസരം നൽകിയേക്കും. ചൈനയുമായുള്ള കഴിഞ്ഞ ആറു മത്സരങ്ങളിൽ മൂന്ന് വിജയം ഒമാൻ സ്വന്തമാക്കിയിരുന്നു. രണ്ടെണ്ണം ചൈന വിജയിച്ചപ്പോൾ ഒന്ന് സമനിലയിലും കലാശിച്ചു. തങ്ങളുടെ ദിനത്തിൽ കരുത്തുകാട്ടുന്നവരാണ് ഇരു ടീമുകളും. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരവും കനക്കുമെന്നുറപ്പാണ്. ജനുവരി ആറിനു യു.എ.ഇക്കെതിരെയാണ് ഒമാനെ അടുത്ത സൗഹൃദ മത്സരം
ഏഷ്യൻ കപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി യു.എ.ഇയിൽ വിദേശ ക്യാമ്പിലാണ് നിലവിൽ റെഡ്വാരിയേഴ്സ്. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നാലു ദിവസങ്ങളിലായി നടന്ന ആഭ്യന്തര ക്യാമ്പിന് ശേഷമാണ് ടീം യു.എ.ഇയിൽ എത്തിയത്. കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്റെ മേൽനോട്ടത്തിൽ ഊർജിത പരിശീലനമാണ് ടീം യു.എ.ഇയിൽ നടത്തി വരുന്നത്.
ക്യാമ്പിനുശേഷം ആഭ്യന്തര സന്നാഹ സെഷനുകളിലേക്ക് ടീം മടങ്ങും. പിന്നീട് ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ ഒമാൻ ഖത്തറിലേക്കു തിരിക്കും. ഏഷ്യൻ കപ്പ് ഗ്രൂപ് എഫിൽ ഒമാന്റെ കൂടെ സൗദി അറേബ്യ, തായ്ലൻഡ്, കിർഗിസ്താൻ എന്നീ ടീമുകളാണുള്ളത്. ആദ്യ മത്സരം ജനുവരി 16ന് ശക്തരായ സൗദ്യ അറേബ്യക്കെതിരെയാണ്. 21ന് തായ്ലൻഡുമായും 25ന് കിർഗിസ്താനുമായും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.