Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏ​ഷ്യ​ൻ ക​പ്പ്:...

ഏ​ഷ്യ​ൻ ക​പ്പ്: പൊ​തു​ഗ​താ​ഗ​തം ബി​ഗ് ഹി​റ്റ്

text_fields
bookmark_border
bus
cancel
camera_alt

ക​ർ​വ​യു​ടെ ബ​സു​ക​ൾ

ദോ​ഹ: ലോ​ക​ക​പ്പി​ന് സ​മാ​ന​മാ​യി എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ലും ഗ​താ​ഗ​ത​ത്തി​നാ​യി ആ​രാ​ധ​ക​രും സ​ന്ദ​ർ​ശ​ക​രും ആ​ശ്ര​യി​ക്കു​ന്ന​ത് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളെ. ജ​നു​വ​രി 12ന് ​ആ​രം​ഭി​ച്ച ഏ​ഷ്യ​ൻ ക​പ്പി​ൽ ജ​നു​വ​രി 23വ​രെ പൊ​തു​ബ​സു​ക​ളി​ൽ യാ​ത്ര​ചെ​യ്ത​വ​രു​ടെ എ​ണ്ണം13 ല​ക്ഷ​ത്തി​ല​ധി​കം ക​വി​ഞ്ഞ​താ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. ടൂ​ർ​ണ​മെ​ന്റ് ആ​രം​ഭി​ച്ച​ത് മു​ത​ൽ 13,65,659 യാ​ത്ര​ക്കാ​ർ പൊ​തു ബ​സു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ്റ്റേ​ഡി​യ​ങ്ങ​ളി​ലും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളി​ലും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും ചെ​ല​വ് കു​റ​വും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ നി​ന്ന് മു​ക്ത​മാ​കു​ന്ന​തു​മാ​യ ഘ​ട​ക​ങ്ങ​ളെ​ല്ലാം പൊ​തു​ജ​ന​ങ്ങ​ളെ ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തു​ന്ന​തും പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളി​ലൂ​ടെ സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്താ​ൻ ക​ഴി​യു​ന്ന​തും ആ​ളു​ക​ളെ ഇ​തി​ന് സ​ഹാ​യി​ക്കു​ന്നു.

സു​ഗ​മ​മാ​യ പൊ​തു​ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ച്ച​യാ​യ സേ​വ​ന​ങ്ങ​ൾ​ക്കു പു​റ​മേ, എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് 2023ന് ​മാ​ത്ര​മാ​യു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ 50 ശ​ത​മാ​നം വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ 900 ബ​സു​ക​ളാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. 50ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി മി​ക​ച്ച പ​രി​ശീ​ല​നം നേ​ടി​യ 1000 ഡ്രൈ​വ​ർ​മാ​രും 500 സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് ഗ്രൗ​ണ്ട് സ്റ്റാ​ഫും അ​ട​ങ്ങു​ന്ന ശ​ക്ത​മാ​യ ടീ​മാ​ണ് ഏ​ഷ്യ​ൻ ക​പ്പി​നാ​യി മു​വാ​സ​ലാ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ ദോ​ഹ മെ​ട്രോ, ലു​സൈ​ൽ ട്രാം ​ശൃം​ഖ​ല​ക​ളി​ലാ​യി ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ യാ​ത്ര​ചെ​യ്ത​താ​യി ഖ​ത്ത​ർ റെ​യി​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഖ​ലീ​ഫ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം, അ​ഹ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യം, എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യം, അ​ൽ​സ​ദ്ദ് സ്റ്റേ​ഡി​യം, ലു​സൈ​ൽ സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടും മ​റ്റ് സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ഷ​ട്ടി​ൽ സ​ർ​വി​സ് വ​ഴി​യു​മാ​ണ് ദോ​ഹ മെ​ട്രോ ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ൽ​തു​മാ​മ, അ​ൽ​ജ​നൂ​ബ്, അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ, അ​ൽ​ബെ​യ്ത് സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക് മെ​ട്രോ സ്റ്റേ​ഷ​നി​ലി​റ​ങ്ങി​യ​തി​നു​ശേ​ഷം ഷ​ട്ടി​ൽ ബ​സു​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ക.

സൂ​ഖ് വാ​ഖി​ഫ്, ലു​സൈ​ൽ ബൊ​ലെ​വാ​ർ​ഡ്, ക​താ​റ തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മെ​ട്രോ ക​ണ​ക്ടി​വി​റ്റി ന​ൽ​കി​യ​പ്പോ​ൾ എ​ക്‌​സ്‌​പോ ന​ട​ക്കു​ന്ന അ​ൽ​ബി​ദ്ദ പാ​ർ​ക്ക് റെ​ഡ്‌​ലൈ​നി​ലെ കോ​ർ​ണി​ഷ്, അ​ൽ​ബി​ദ്ദ സ്‌​റ്റേ​ഷ​നു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചു.

ഏ​ഷ്യ​ൻ ക​പ്പി​ന്റെ ആ​ദ്യ റൗ​ണ്ടി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ​ത്താ​ൻ ദോ​ഹ മെ​ട്രോ​യെ നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ച്ചു. മാ​ച്ച് ടി​ക്ക​റ്റു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഡേ ​പാ​സ് ന​ൽ​കി​യ​ത് യാ​ത്ര​ക്കാ​ർ മെ​ട്രോ​യെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പ്രേ​ര​ണ ന​ൽ​കു​ന്നു​മു​ണ്ട്. ലോ​ക​ക​പ്പ് സ​മ​യ​ത്ത് 75 ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് പൊ​തു ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

ട്രാ​മും സ​ജീ​വം

മു​ശൈ​രി​ബി​ലെ​യും എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലെ​യും ട്രാ​മു​ക​ൾ

ഏ​ഷ്യ​ൻ ക​പ്പ് ഗ്രൂ​പ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്ന​തു​വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം മു​ശൈ​രി​ബ്, എ​ജു​ക്കേ​ഷ​ൻ സി​റ്റി, ലു​സൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ട്രാ​മു​ക​ളും സ​ജീ​വ​മാ​യി. ലു​സൈ​ൽ ട്രാ​മി​ൽ 95,362 പേ​രാ​ണ് യാ​ത്ര​ചെ​യ്ത​ത്. മു​ശൈ​രി​ബ് ട്രാ​മി​ൽ 15,601ഉം ​എ​ജു​ക്കേ​ഷ​ൻ സി​റ്റി ട്രാ​മി​ൽ 93,060 പേ​രും യാ​ത്ര​ചെ​യ്ത​താ​യി ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public TransportQatar NewsAFC Asian Cup 2024
News Summary - Asian Cup- Public transport is a big hit
Next Story