ഏഷ്യൻ ഗെയിംസ് ഫുട്ബാളിന് ഛേത്രിക്കു കീഴിൽ രണ്ടാംനിര
text_fieldsന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഫുട്ബാളിനുള്ള പുതിയ ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. നായകൻ സുനിൽ ഛേത്രി മാത്രമാണ് സീനിയർ താരം. ഐ.എസ്.എൽ ക്ലബുകൾ പ്രമുഖ താരങ്ങളെ വിട്ടുനൽകാത്ത സാഹചര്യത്തിൽ രണ്ടാം നിരയാണ് ഏഷ്യൻ ഗെയിംസിൽ കളിക്കുക. മലയാളികളായ സ്ട്രൈക്കർ കെ.പി. രാഹുലും അബ്ദുൽ റബീഹും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
നേരത്തേ പ്രഖ്യാപിച്ച സംഘത്തിൽ ഛേത്രിക്കു പുറമെ ഡിഫൻഡർ സന്ദേശ് ജിങ്കാൻ, ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു എന്നീ സീനിയർ കളിക്കാരും അന്തർദേശീയ മത്സരങ്ങളിൽ ഇറങ്ങിയ നിരവധി അണ്ടർ 23 താരങ്ങളുമുണ്ടായിരുന്നു.
എന്നാൽ, ക്ലബുകളുടെ നിസ്സഹകരണം തിരിച്ചടിയായി. അതേസമയം, പരിശീലകൻ ഇഗോർ സ്റ്റിമാക് ടീമിനൊപ്പം പോവുമോയെന്ന കാര്യം ഇനിയും വ്യക്തമല്ല. ഇന്ത്യൻ ടീം: ഗുർമീത് സിങ്, ധീരജ് സിങ് മൊയ്റങ്തെം, സുമിത് രതി, നരേന്ദർ ഗഹ്ലോട്ട്, അമർജിത് സിങ് കിയാം, സാമുവൽ ജെയിംസ്, കെ.പി. രാഹുൽ, അബ്ദുൽ റബീഹ്, ആയുഷ് ദേവ് ഛേത്രി, ബ്രൈസ് മിറാൻഡ, അസ്ഫർ നൂറാനി, റഹീം അലി, വിൻസി ബരേറ്റോ, സുനിൽ ഛേത്രി, റോഹിത്ത് ദനു, ഗുർകിരാത് സിങ്, അനികേത് ജാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.