റൊണാൾഡോയെ പോലല്ല, മെസ്സി പാടുപെടും...: ലെവൻഡോവ്സ്കി
text_fieldsമ്യൂണിക്: പ്രായംകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസ്സിയുടെ ചേട്ടനായി വരും. 34 വയസ്സുണ്ട് ലയണൽ മെസ്സിക്ക്. റൊണാൾഡോക്കാകട്ടെ രണ്ട് വയസ്സ് മൂപ്പുണ്ട്. 36 വയസ്സ്. ഇവരെ രണ്ടുപേരുടെയും അനിയനായി വരും പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി. വയസ്സ് 33. പക്ഷേ, മൂത്ത ചേട്ടനായ റൊണാൾഡോയുടെ പ്രായമാകുമ്പോൾ അനിയനായ മെസ്സി ഗോളടിക്കാൻ പെടാപ്പാട് പെടുമെന്നാണ് ഏറ്റവും ഇളയവനായ ലെവൻഡോവ്സ്കി പ്രസ്താവിച്ചിരിക്കുന്നത്.
സംശയമുണ്ടെങ്കിൽ ബാഴ്സ വിട്ട് പി.എസ്.ജിയിലെത്തിയ മെസ്സിയുടെ കളി നോക്കാനാണ് ഫിഫയുടെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട ലെവൻഡോവ്സ്കി സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മെസ്സിയെക്കാൾ രണ്ടു വയസ്സ് കൂടുതലുള്ള റൊണാൾഡോ ഈ പ്രായത്തിലും 'എന്താ കളിയാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളിക്കുന്നത്....' എന്നാണ് ലെവൻഡോവ്സ്കിയുടെ വാദം.
'ഏതൊക്കെ ടീമിലേക്ക് കളംമാറിയാലും റൊണാൾഡോ ഗോളടിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കും. പ്രായം തളർത്താത്ത വീര്യത്തോടെ റോണോ ഗോളടിക്കുന്നു. എന്നാൽ, റോണോയുടെ പ്രായമെത്തുമ്പോൾ മെസ്സിയുടെ സ്കോറിങ് വേഗം കുറയും..' ലെവൻഡോവ്സ്കി തന്റെ അഭിപ്രായം തുറന്നുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.