ഖത്തർ സ്റ്റേഡിയത്തിൽ അൽ അസ്ഹറിന്റെ ആവേശക്കൊടിയും
text_fieldsകോട്ടക്കല്‍: ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന ഖത്തറിലെ ഫിഫ സ്റ്റേഡിയത്തില്‍ കോട്ടക്കല്‍ അല്‍ അസ്ഹര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് ആവേശവും. ജനുവരി 24 ന് ഗവ. രാജാസ് സ്കൂള്‍ മൈതാനത്ത് തുടങ്ങുന്ന 16ാമത് അല്‍ അസ്ഹര്‍ സെവന്‍സിന്റെ പ്രചാരണാര്‍ഥമാണ് പ്രവാസി ഭാരവാഹികള്‍ ഫിഫ സ്റ്റേഡിയത്തില്‍ അല്‍ അസ്ഹര്‍ പതാക ഉയര്‍ത്തിയത്. ക്ലബിന്റെ പ്രവാസി ഭാരവാഹികളായ റിയാസ് ബാബു തോട്ടത്തില്‍, ജാബിര്‍ കൈനിക്കര എന്നിവര്‍ സുഹൃത്തുക്കളുമൊത്താണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ അല്‍ അസ്ഹര്‍ ഫുട്ബാള്‍ ആവേശം ആഘോഷമാക്കിയത്. ജാബിർ ഖത്തറിൽ ജോലി ചെയ്യുകയാണ്. അർജന്റീനൻ ആരാധകനായ റിയാസ് മത്സരങ്ങൾ കാണാനായാണ് ഖത്തറിലേക്ക് പോയത്.
ടൂര്‍ണമെന്റിന്റെ 500 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മുഖ്യരക്ഷാധികാരി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയാണ്. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ബുഷ്റ ഷബീര്‍ കോട്ടക്കൽ നഗരസഭ ചെയര്പേഴ്സൻ, കൗണ്‍സിലര്‍ സനില, ടി. കബീര്‍, പി.ടി.എ പ്രസിഡന്റ് സാജിദ് മങ്ങാട്ടില്‍, പ്രിന്‍സിപ്പൽ പ്രേമദാസ്, പ്രധാനാധ്യാപകന് മുസ്തഫ എന്നിവരാണ് രക്ഷാധികാരികള്‍. എം. അബ്ദുല്‍ റഷീദ് (ചെയര്‍), ശഫീഖ് നടുത്തൊടി (ജന. കണ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.