ബാഴ്സക്ക് ഇഞ്ചുറി ടൈം ഷോക്ക്! ലീഗിൽ ഒന്നാമതെത്തി അത്ലറ്റിക്കോ
text_fieldsബാഴ്സലോണ: സ്‌പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്‌സലോണയെ തകർത്ത് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം പിടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്. ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന സൂപ്പർ പോരിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെ 2-1ന്റെ ജയമാണ് അത്ലറ്റിക്കോ സ്വന്തമാക്കിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബാഴ്സലോണ കളി കൈവിട്ടത്. റോഡ്രിഗോ ഡി പോളും അലക്‌സാണ്ടർ ശൊർലോത്തും നേടിയ ഗോളുകളാണ് അത്ലറ്റിക്കോ മാഡ്രിഡിന് ജയമൊരുക്കിയത്. മിഡ്ഫീൽഡർ പെഡ്രിയായിരുന്നു ബാഴ്‌സയുടെ ഗോൾ സ്കോറർ.
ആദ്യ പകുതിയിൽ ബാഴ്‌സ നിരവധി അവസരങ്ങൾ സമ്മാനിച്ചപ്പോൾ ഒരു ഷോട്ട് പോലും അത്ലറ്റിക്കോ ആദ്യ പകുതിയിൽ അടിച്ചില്ല. എന്നാൽ രണ്ടാം അത്ലറ്റിക്കോ തിരിച്ചുവരവ് നടത്തുകയായിരുന്നു. 60-ാമത്തെ മിനിറ്റിൽ ലോങ് ഷോട്ടിലൂടെ ഗോൾ നേടിയ അർജന്റ്റീനിയൻ താരം റോഡ്രിഗോ ഡി പോൾ അത്ലറ്റിക്കോയെ മത്സരത്തിൽ ബാഴ്സക്കൊപ്പം. തിരിച്ചടിക്കാൻ ബാഴ്‌സക്ക് അവസരം ലഭിച്ചെങ്കിലും റഫീന്യയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങുകയും ലെവൻഡോവ്‌സ്‌കി അവസരം പാഴാക്കുകയും ചെയ്തു. തുടർന്ന് 96ാമത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ പകരക്കാരനായി ഇറങ്ങിയ നോർവെ താരം അലക്‌സാണ്ടർ ശൊർലോത്ത് അത്ലറ്റിക്കോയുടെ വിജയ ഗോൾ നേടി.
ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡിന് 18 മത്സരങ്ങളില്‍ നിന്നും 41 പോയിന്‍റായി. രണ്ടാം സ്ഥാനത്തേക്ക് വീണ ബാഴ്‌സയ്‌ക്ക് 19 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റാണുള്ളത്. 17 മത്സരങ്ങളില്‍ 37 പോയിന്‍റുമായി ഇന്ന് സെവിയ്യയെ നേരിടാനിറങ്ങുന്ന റയല്‍ മാഡ്രിഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.