കാലം സാക്ഷി, ചരിത്രം സാക്ഷി; ലാലിഗ കിരീടം അത്ലറ്റികോ മാഡ്രിഡിന്
text_fieldsമാഡ്രിഡ്: ബാഴ്സലോണയുടേയും റയൽ മാഡ്രിഡിേൻറയും ഇരു ധ്രുവങ്ങളിൽ കറങ്ങിയിരുന്ന സ്പാനിഷ് ഫുട്ബാൾ ലീഗിനെ അത്ലറ്റികോ മാഡ്രിഡ് ഇടവേളക്ക് ശേഷം നെഞ്ചോടടക്കി. നിർണായകമായ സീസണിലെ അവസാന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടുഗോൾ തിരിച്ചടിച്ചായിരുന്നു അത്ലറ്റികോ ആഹ്ലാദ നൃത്തം ചവിട്ടിയത്. ഏഞ്ചൽ കൊറിയയും ലൂയിസ് സുവാരസുമാണ് അത്ലറ്റികോക്കായി വജ്രത്തിളക്കമുള്ള ഗോളുകൾ കുറിച്ചത്.
കരിം ബെൻസിമയുടെ ഇഞ്ച്വറി ഗോളിൽ വിയ്യാറയലിനെ മറികടന്നെങ്കിലും അത്ലറ്റികോ വിജയിച്ചതോടെ അയൽക്കാരായ റയൽ മാഡ്രിഡിെൻറ കിരീട സ്വപ്നം വീണുടഞ്ഞു. 2014ന് ശേഷം ഇതാദ്യമായാണ് അത്ലറ്റികോയുടെ വാൻഡ മെട്രോ പൊളിറ്റാനോ സ്റ്റേഡിയത്തിൽ ലാലിഗ കിരീടത്തിെൻറ ശോഭ പരക്കുന്നത്.
18ാം മിനുറ്റിൽ ഓസ്കർ പിലാനോയിലൂടെ ഏവരെയും ഞെട്ടിച്ച് വയ്യഡോളിഡ് മുന്നിലെത്തിയെങ്കിലും മനസാന്നിധ്യം കൈവിടാതെ അത്ലറ്റികോ കളം പിടിച്ചെടുക്കുകയായിരുന്നു. മത്സരം സമനിലയിൽ കലാശിച്ചാൽ പോലും റയൽ മാഡ്രിഡ് വിജയിച്ചാൽ കിരീടം നഷ്ടമാകുമെന്നതിനാൽ ജയിക്കാനുറച്ചാണ് അത്ലറ്റികോ കളിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ലാലിഗ സീസണ് തിരശ്ശീല വീഴുേമ്പാൾ അത്ലറ്റികോക്ക് 86ഉം റയലിന് 84ഉം ബാഴ്സലോണക്ക് 79ഉം പോയൻറാണുള്ളത്. ഡിയഗോ സിമിയോണിയുടെ ശിക്ഷണത്തിൽ പുതുസീസൺ ഗംഭീരമായി തുടങ്ങിയ അത്ലറ്റികോ കിരീടവഴിയിൽ കിതച്ചെങ്കിലും അവസാന ലാപ്പിൽ ഗംഭീരമായി ഓടിയാണ് കിരീടം ചുംബിച്ചത്. മികച്ച ഫോമിലായിരുന്ന ബാഴ്സലോണ അവസാന ലാപ്പിൽ കളിമറന്നതും അത്ലറ്റികോക്ക് ഗുണകരമായി. എൽബറിനെ അേൻറയിൻ ഗ്രീസ്മാെൻറ ഏകഗോളിൽ തോൽപ്പിച്ചാണ് ബാഴ്സ സീസൺ അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.