'വാക്കൻഡ ഫോർ എവർ'; ചാഡ്വിക് ബോസ്മാൻ ഗോൾ നേട്ടം സമർപ്പിച്ച് ഒബമയങ്
text_fieldsലണ്ടൻ: കഴിഞ്ഞ ദിവസം രാത്രിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ആഴ്സനൽ കമ്യൂണിറ്റി ഷീൽഡ് കിരീടം സ്വന്തമാക്കിയത്.
വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻെറ 12ാം മിനിറ്റിൽ പിയറി ഒബമയങ്ങിൻെറ ഗോളിലൂടെ ആഴ്സനലാണ് മുന്നിെലത്തിയത്. തൊട്ടു പിന്നാലെ വെള്ളിയാഴ്ച അന്തരിച്ച 'ബ്ലാക്ക് പാന്തർ' സിനിമയിലെ നായകൻ ചാഡ്വിക് ബോസ്മാന് ആദരാഞ്ജലികൾ അർപ്പിച്ച് ൈകകൾ കെട്ടിയാണ് ഗാബോൺ താരം ഗോൾനേട്ടം ആഘോഷിച്ചത്.
#WakandaForever 🙏#CommunityShield @Aubameyang7 pic.twitter.com/0fD9LjQgZt
— Emirates FA Cup (@EmiratesFACup) August 29, 2020
എഫ്.എ കപ്പ് ഒബമയങ്ങിൻെറ ഗോളും 'വാക്കൻഡ ഫോർ എവർ' ഗോൾ ആഘോഷവും തങ്ങളുടെ ട്വിറ്റർ ഹാൻഡ്ലിലൂടെ പങ്കുവെച്ചു.
Superb from @Aubameyang7! 👏 #CommunityShield pic.twitter.com/LNFi94tFFT
— Emirates FA Cup (@EmiratesFACup) August 29, 2020
നിർണായക ഗോളിനൊപ്പം ആഴ്സനിലിൻെറ ഷൂട്ടൗട്ടിലെ അവസാന കിക്കും ഒബമയങ്ങാണ് വലയിലാക്കിയത്. അലക്സിസ് സാഞ്ചസിനൊപ്പം വെംബ്ലി സ്റ്റേഡിയത്തിൽ ആഴ്സനലിൻെറ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി താരം മാറി. അഞ്ച് ഗോളുകൾ വീതമാണ് ഇരുവരും നേടിയത്.
ആദ്യ പകുതിയിൽ ഗണ്ണേഴ്സ് മുന്നിട്ടു നിന്നെങ്കിലും 77ാം മിനിറ്റിൽ ജപ്പാനീസ് താരം തകുമി മിനാമിനോയുെട ഗോളിലൂടെ റെഡ്സ് ഒപ്പമെത്തിയിരുന്നു. തുടർന്നാണ് മത്സര ഫലം നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടി വന്നത്.
ലിവർപൂളിൻെറ കൗമാര താരം റയാൻ ബ്രൂസ്റ്ററാണ് കിക്ക് പാഴാക്കിയത്. ചെൽസിയെ കീഴടക്കി എഫ്.എ കപ്പിൽ ജേതാക്കളായ ഗണ്ണേഴ്സ് നാലാഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ കിരീടമാണ് അലമാരയിൽ എത്തിക്കുന്നത്.
43 വയസുകാരനായിരുന്ന ബോസ്മാൻ വയറ്റിൽ അർബുദം ബാധിച്ച് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. ലോസ് ഏയ്ഞ്ചല്സിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ടി.വി സീരിയലുകളായ 'തേഡ് വാച്ച്', 'ലോ ആൻഡ് ഓർഡർ', 'ഇ.ആർ' എന്നിവയിലൂടെ അഭിനയത്തിന് തുടക്കമിട്ട് അതിവേഗം ഹോളിവുഡും കടന്ന് ലോകത്തോളമുയർന്ന താരം 2008 ലെ 'ദ എക്സ്പ്രസി'ലൂടെയാണ് സിനിമയിലെത്തുന്നത്.
അമേരിക്കയെ എന്നും വേട്ടയാടിയ വംശീയ അതിരുകൾ ഭേദിച്ച് തിയറ്ററുകൾ കീഴടക്കിയ കറുത്തവെൻറ കഥാപാത്രങ്ങളായ ജയിംസ് ബ്രൗൺ, തുർഗുഡ് മാർഷൽ, ജാക്കി റോബിൻസൺ എന്നിവ ബോസ്മാൻ അനശ്വരമാക്കി.
ആഫ്രിക്കൻ സംസ്കാരത്തിെൻറ ആഘോഷമായി 2018ൽ ലോകം മുഴുക്കെ റിലീസ് ചെയ്യപ്പെട്ട ബ്ലാക് പാന്തർ അതിവേഗം ബോക്സ് ഓഫിസുകൾ കീഴടക്കി. മികച്ച ചിത്രം ഉൾപ്പെടെ ആറ് ഓസ്കർ നാമനിർദേശങ്ങളാണ് ചിത്രം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.