അൽബേനിയൻ വംശജനുനേരെ വംശീയ അധിക്ഷേപം: അർണോടോവിച്ചിന് വിലക്ക്
text_fieldsനിയോൺ: യൂറോ കപ്പ് ഫുട്ബാൾ മത്സരത്തിൽ എതിരാളിയെ അധിക്ഷേപിച്ച ഓസ്ട്രിയൻ താരം മാർകോ അർനോടോവിച്ചിന് ഒരു മത്സരത്തിൽ വിലക്ക്. നോർത്ത് മാസിഡോണിയൻ താരമായ അൽബേനിയൻ വംശജൻ എസ്ഗാൻ എലിയോസ്കിയെ ലക്ഷ്യമിട്ട് നടത്തിയ ആഹ്ലാദ പ്രകടനമാണ്, യുഫേവ വിലക്കിന് കാരണമായത്.
അലിയോസ്കിയുടെ മാതാപിതാക്കൾ അൽബേനിയൻ വംശജരാണ്. അർണോടോവിച്ചിെൻറ പിതാവ് സെർബിയക്കാരനും മാതാവ് ഓസ്ട്രിയക്കാരിയുമാണ്. നോർത്ത് മാസിഡോണിയയിൽ നിരവധി അൽബേനിയൻ വംശജരുണ്ട്. സംഭവത്തിൽ യുവേഫ വിശദ അന്വേഷണം നടത്തും. വംശീയ അധിക്ഷേപമാണെന്ന് തെളിയിക്കപ്പെട്ടാൽ 10 മത്സരം വരെ അർണോടോവിച്ചിന് വിലക്ക് വന്നേക്കാം. നോർത്ത് മാസിഡോണിയയെ 3-1ന് കീഴടക്കിയ മത്സരത്തിൽ ഓസ്ട്രിയയുടെ മൂന്നാം ഗോൾ നേടിയതിനു പിന്നാലെയാണ് അർണോടോവിച് എലിയോസ്കിയെ അധിക്ഷേപിക്കുന്ന രീതിയിൽ ആഹ്ലാദപ്രകടനം നടത്തിയത്.
സംഭവത്തിൽ ഫുട്ബാൾ ഫെഡറേഷൻ ഓഫ് മാസിഡോണിയ (എഫ്.എഫ്.എം) ശക്തമായി രംഗത്തുവരുകയും ഫുട്ബാൾ ലോകത്ത് വലിയ ചർച്ചാവിഷയമാവുകയും ചെയ്തിരുന്നു.വിഷയം വിവാദമായതോടെ താൻ വംശീയ പദങ്ങൾ ഉപയോഗിച്ചുവെന്ന ആരോപണം അർണോടോവിച് തള്ളിക്കളഞ്ഞിരുന്നു. കളിയുടെ വികാരങ്ങളിൽ ചില ചൂടേറിയ വാക്കുകൾ ഉപയോഗിക്കേണ്ടിവന്നെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ താരം, താനൊരു വംശീയ വാദിയല്ലെന്നും മിക്കവാറും എല്ലാ രാജ്യങ്ങളിലും സുഹൃത്തുക്കളുള്ള താൻ വൈവിധ്യത്തിനായി നിലകൊള്ളുന്നയാളാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.