Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സി പോയ ബാഴ്​സക്ക് പുതിയ സീസണിൽ വിജയത്തുടക്കം
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സി പോയ ബാഴ്​സക്ക്...

മെസ്സി പോയ ബാഴ്​സക്ക് പുതിയ സീസണിൽ വിജയത്തുടക്കം

text_fields
bookmark_border

മഡ്രിഡ്​: ലയണൽ മെസ്സിയില്ലാതെ പുതിയ സീസൺ ആരംഭിച്ച ബാഴ്​സലോണക്ക്​ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം. റയൽ സോസിദാദിനെയാണ്​ ടീം രണ്ടിനെതിരെ നാലു ഗോളുകൾക്ക്​ തകർത്തുവിട്ടത്​. ജെറാർഡ്​ പീക്വെയിലൂടെ 19ാം മിനിറ്റിൽ സ്​കോറിങ്​ തുടങ്ങിയ ബാഴ്​സ ഇരുപകുതികളിൽ രണ്ടു വീതം ഗോളുകളുമായി കളംനിറഞ്ഞപ്പോൾ അവസാന മിനിറ്റുകളിൽ രണ്ടുവട്ടം തിരിച്ചടിച്ച്​ സോസിദാദ്​ നാണക്കേടിൽനിന്ന്​ രക്ഷപ്പെട്ടു.

പിക്വെക്ക്​ പുറമെ രണ്ടു ഗോളുമായി ബ്രെത്​വെയ്​റ്റും അവസാന ഗോൾ സ്വന്തം പേരിൽ കുറിച്ച്​ റോബർ​ട്ടോയും പട്ടിക തികച്ചു.

കളി കാണാൻ നൂ കാമ്പിലെത്തിയ കാണികളിലേറെയും മെസ്സിയുടെ ജഴ്​സിയണിഞ്ഞാണ്​ എത്തിയിരുന്നത്​.

കുറഞ്ഞ വേതനത്തിൽ തുടരാൻ പിക്വെ സമ്മതിക്കുക വഴി പുതിയ മൂന്നു താരങ്ങ​െള ടീമിലെത്തിക്കാൻ ബാഴ്​സക്കായിരുന്നു. സെർജിയോ അഗ്യൂറോ ഉൾപെടെ പ്രമുഖർ പുതുതായി ടീമിലെത്തിയവരിൽ പെടും. പരിക്കിനെ തുടർന്നോ അഗ്യൂറോ പുറത്താണ്​. മറ്റൊരു മത്സരത്തിൽ സെൽറ്റ വിഗോയെ 2-1ന്​ തോൽപിച്ച്​ അത്​ലറ്റികോ മഡ്രിഡും വിജയത്തോടെ തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LaligaLionel MessiBarcelona
News Summary - Barcelona began life without Lionel Messi by beating Real Sociedad in an entertaining La Liga opener
Next Story