ചാമ്പ്യൻപോര് ‘അവസാനിച്ച്’ ലാലിഗ; റയൽ സമനിലയിൽ കുരുങ്ങിയ ദിനത്തിൽ ജയംപിടിച്ച് ബാഴ്സ
text_fields10 പേരായി ചുരുങ്ങിയിട്ടും ഒരു ഗോൾ ജയവുമായി ലാ ലിഗ തലപ്പത്ത് ലീഡ് ഒമ്പതു പോയിന്റാക്കി ഉയർത്തി ബാഴ്സലോണ. ആദ്യ പകുതിയിൽ റഫീഞ്ഞ നേടിയ ഏക ഗോളിനാണ് ക്യാമ്പ് നൂവിൽ കറ്റാലന്മാർ വലൻസിയയെ മുക്കിയത്. ഇതേ സമയം, റയൽ ബെറ്റിസിനോട് ഗോളില്ലാ സമനിലയിൽ കുരുങ്ങിയത് റയൽ മഡ്രിഡിന്റെ കിരീട സ്വപ്നങ്ങൾ ദുർബലമാക്കി. ഒന്നും രണ്ടും സ്ഥാനത്തിനായി മാത്രം പോര് നിലനിൽക്കുന്ന ലാ ലിഗയിൽ ഇരു ടീമും തമ്മിൽ പോയിന്റ് അകലം കൂടിയതോടെയാണ് ബാഴ്സക്ക് കിരീടയാത്ര എളുപ്പമായത്.
ഫൗൾ ചെയ്തതതിന് റൊണാൾഡ് അറോയോ ചുപ്പു കാർഡ് കണ്ട ബാഴ്സ- വലൻസിയ കളിയിൽ ഫെറാൻ ടോറസ് പെനാൽറ്റി നഷ്ടപ്പെടുത്തിയത് കറ്റാലൻമാർക്ക് ലീഡുയർത്താനുള്ള അവസരം നഷ്ടപ്പെടുത്തി. അടുത്തിടെ അൽമെരിയക്കു മുന്നിൽ തോൽവിയുമായി ഞെട്ടിയ ബാഴ്സ കോപ ഡെൽ റേയിൽ റയൽ മഡ്രിഡിനെ വീഴ്ത്തിയതിനു പിറകെയാണ് വലൻസിയയെും കടന്ന് തിരിച്ചുവരവ് ആഘോഷമാക്കിയത്.
റോബർട്ട് ലെവൻഡോവ്സ്കി, പെഡ്രി, ഉസ്മാൻ ഡെംബലെ എന്നിവർ പരിക്കുമായി പുറത്തിരിക്കുന്ന ബാഴ്സ നിരയിൽ കൗമാര താരം ഗാവിയും ഇറങ്ങിയിരുന്നില്ല. അതിന്റെ ക്ഷീണത്തിലിരിക്കെയാണ് അവസാന അരമണിക്കൂറിൽ 10 പേരായി ചുരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.