മെസ്സിയെ നിർത്തി ബാഴ്സക്കെതിരെ ഗോളടിച്ച് റാക്കിറ്റിച്ച്; കിങ്സ് കപ്പിൽ സെവിയ്യക്ക് ജയം
text_fieldsമഡ്രിഡ്: കോപ ഡെൽ റെ സെമി ഫൈനൽ ആദ്യ പാദം ബാഴ്സയെ വീഴ്ത്തി സെവിയ്യ. പഴയ തട്ടകമായ കറ്റാലൻ ജഴ്സി ഊരിവെച്ച് വെള്ളക്കുപ്പായത്തിൽ ഇറങ്ങിയ ഇവാൻ റാക്കിറ്റിച്ച് ഗോൾ നേടിയ മത്സരത്തിൽ മെസ്സി നിറംമങ്ങിയത് ബാഴ്സക്ക് തിരിച്ചടിയായി.
ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന താരങ്ങളിലൊരാളായ റാക്കിറ്റിച്ച് അടുത്തിടെയാണ് ടീം വിട്ട് സെവിയ്യയിലെത്തിയത്. ബാഴ്സക്കെതിരെ ഗോൾ നേടിയാൽ ആഘോഷിക്കില്ലെന്ന് നേരത്തെ താരം പറഞ്ഞത് അതേപടി ആദ്യ കളിയിൽ സംഭവിക്കുകയും ചെയ്തു. പരസ്പരം മുഖാമുഖം നിന്ന കിങ്സ് കപ് സെമി ഒന്നാം പാദത്തിൽ മനോഹര ഗോളുമായി താരം നിറഞ്ഞാടിയപ്പോൾ സെവിയ്യ കുറിച്ചത് അനായാസ ജയം.
ആദ്യ പകുതിയുടെ 25ാം മിനിറ്റിൽ ജൂ
ൾസ് കുണ്ടെയാണ് സെവിയ്യ നിരയെ മുന്നിലെത്തിച്ചത്. സ്വന്തം പെനാൽറ്റി ഏരിയയിൽനിന്ന് പന്തുമായി അതിവേഗം കുതിച്ച് നാല് ബാഴ്സ താരങ്ങളെ പിറകിലാക്കിയ കുണ്ടെ വെടിച്ചില്ലു കണക്കെ പായിച്ച ഷോട്ട് ബാഴ്സ ഗോൾകീപർ മാർക് ആൻഡ്രേ ടെർ സ്റ്റീഗന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
കഴിഞ്ഞ ആഗസ്റ്റ് അവസാനത്തോടെ ബാഴ്സ വിട്ട് സെവിയ്യ കുപ്പായമണിഞ്ഞ റാക്കിറ്റിച്ച് അവസാന നിമിഷങ്ങളിലാണ് വിജയം ഗംഭീരമാക്കി പിന്നെയും ഗോൾ നേടിയത്. അവസാന നിമിഷം മെസ്സി തകർപ്പൻ നീക്കവുമായി ഗോളിനടുത്തെത്തിയെങ്കിലും എതിർഗോളി ബോനോ അനുവദിച്ചില്ല.
സ്വന്തം കളിമുറ്റെത്ത ആധികാരിക ജയത്തോടെ സെവിയ്യക്ക് കിങ്സ് കപ് കിരീടത്തിലേക്ക് വഴി എളുപ്പമായി. മാർച്ച് മൂന്നിനാണ് രണ്ടാം പാദം. മൂന്നു വർഷം മുമ്പ് കിങ്സ് കപ് ഫൈനലിൽ സെവിയ്യയെ 5-0ന് വീഴ്ത്തിയത് മാത്രമാണ് ബാഴ്സക്ക് ആശ്വാസം.
കളിയിൽ ആധിപത്യം പുലർത്തിയിട്ടും ഒരിക്കൽ പോലും വലകുലുക്കാൻ മറന്ന മെസ്സി സംഘത്തിന് കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും.
രണ്ടാം സെമിയിൽ അത്ലറ്റിക് ബിൽബാവോ ലെവാെൻറയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.