നാപോളി കോച്ചിെൻറ വീരവാദങ്ങൾ പൊളിഞ്ഞു; നൂകാമ്പിൽ ബാഴ്സ തന്നെ രാജാക്കന്മാർ
text_fieldsബാഴ്സലോണ: കറ്റാലൻ ടീമിെൻറ ഫോം ഒൗട്ടിൽ പ്രതീക്ഷയർപ്പിച്ചാണ് ഇറ്റാലിയൻ വമ്പന്മാരായ നാപോളി നൂകാമ്പിൽ എത്തിയത്. എന്നാൽ, തോറ്റുകൊടുക്കാൻ മെസ്സിയും കൂട്ടരും തയാറായില്ല. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ 3-1ന് നാപോളിയെ തോൽപിച്ച് ബാഴ്സലോണ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ആദ്യ പാദത്തിൽ നാപോളിയെ അവരുടെ തട്ടകത്തിൽ 1-1ന് തളച്ചിരുന്നതിനാൽ, ഇരുപാദങ്ങളിലുമായി 4-2ന് ജയിച്ചാണ് ബാഴ്സയുടെ പ്രയാണം. നേരത്തെ മത്സരത്തിനു മുെമ്പ, ഏതു ഗ്രൗണ്ടിലും ജയിക്കാൻ ശേഷിയുള്ളവരാണ് തങ്ങളെന്ന നാപോളി കോച്ച് ഗെനാരോ ഗട്ടൂസോയുടെ വീരവാദങ്ങൾക്കും ഇതോടെ അവസാനമായി.
സൂപ്പർ താരം ലയണൽ മെസ്സി ഫോമിലെത്തിയതോടെയാണ് ബാഴ്സ എതിരാളികളെ അനായാസം അതിജയിച്ചത്. ആദ്യ പാദത്തിലായിരുന്നു ഗോളുകളെല്ലാം. 10ാം മിനിറ്റിൽ റാകിറ്റിചിെൻറ കോർണർ കിക്കിന് തലവെച്ച് സെൻട്രൽ ബാക്ക് ക്ലമെൻറ് ലിംഗ്ലെറ്റാണ് ആദ്യ ഗോൾ നേടുന്നത്.
പിന്നാലെ 23ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ സോേളാ ഗോളും വന്നതോടെ ബാഴ്സ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി. പത്തു മിനിറ്റിനകം മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും 'വാറിൽ' ഹാൻഡ് ബോൾ വിധിച്ചതോടെ ഗോൾ അനുവദിച്ചില്ല.
എന്നാൽ, 44ാം മിനിറ്റിൽ ബാഴ്സയെ വാർ തുണച്ചു. മെസിയെ ബോക്സിൽ വീഴ്ത്തിയതിന് പെനാൽറ്റി ബാഴ്സക്ക് അനുകൂലം. കിക്കെടുക്കാൻ മെസ്സി സുവാരസിനെ അനുവദിച്ചപ്പോൾ, ഉന്നം തെറ്റാതെ ഉറൂഗ്വായ് താരത്തിെൻറ കിടിലൻ ഗോൾ. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ നാപോളിക്കും പെനാൽറ്റി ലഭിച്ചതോടെ കളി വീണ്ടും ആവേശമായി.
നാപോളിയുെട സൂപ്പർ താരം ലോറെൻസോ ഇൻസൈൻ( 45+5) ഗോൾ നേടുകയുംചെയ്തു. എന്നാൽ തിരിച്ചുവരാനുള്ള നാപോളിയുടെ ശ്രമം രണ്ടാം പകുതിയിൽ വിജയിച്ചില്ല. പ്രതിരോധം കനപ്പിച്ച കറ്റാലന്മാർ ഇറ്റലിക്കാരെ തറപറ്റിച്ച് ക്വാർട്ടറിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.