ബാഴ്സ, റയൽ, യുവൻറസ് ടീമുകൾക്ക് വിലക്ക് ഭീഷണി
text_fieldsമഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിെൻറ പേരിൽ പ്രബലരായ റയൽ മഡ്രിഡ്, ബാഴ്സലോണ, യുവൻറസ് ടീമുകൾക്കെതിരെ യുവേഫ വിലക്ക് മുന്നറിയിപ്പ്. ടൂർണമെൻറിലെ സ്ഥാപകാംഗങ്ങളായ 12ൽ ഒമ്പത് ടീമുകളും പിൻവാങ്ങിയെങ്കിലും ഇൗ മൂവർ സംഘം ഇതുവരെ തീരുമാനം മാറ്റിയിട്ടില്ല. വിമത ലീഗ് നീക്കത്തിനു ശേഷം യുവേഫ മുന്നോട്ടുവെച്ച പുനഃസംയോജനത്തിനുള്ള ഒത്തുതീർപ്പ് നിർദേശങ്ങൾ തള്ളിയ ക്ലബുകൾക്കെതിരെ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള ടൂർണമെൻറുകളിൽ വിലക്ക് ഏർപ്പെടുത്തുമെന്നാണ് സൂചന.
വിമതപ്രവർത്തനങ്ങൾക്ക് ശ്രമിച്ചതിന് യുവേഫയുടെ ശിക്ഷ നടപടിയായി പിഴ നൽകാൻ മൂന്ന് ക്ലബുകൾ ഒഴികെയുള്ളവർ സമ്മതിച്ചു.ഗ്രാസ്റൂട്ട് ഫുട്ബാൾ വികസനത്തിനായി 15ദശലക്ഷം യൂറോ നീക്കിവെക്കുക, യുവേഫയിൽ നിന്നുള്ള വരുമാനത്തിൽ അഞ്ച് ശതമാനം പിഴയായി ചുമത്തുക എന്നിവയാണ് ശിക്ഷ നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.