ഡാനി ആൽവസിന് ഇതിഹാസ പദവി തിരിച്ചുനൽകി ബാഴ്സ
text_fieldsമഡ്രിഡ്: ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രമുഖ താരം ഡാനി ആൽവസിന്റെ എടുത്തുകളഞ്ഞ ഇതിഹാസ പദവി തിരിച്ചുനൽകി ബാഴ്സലോണ. നാലു വർഷവും ആറു മാസവും ശിക്ഷിക്കപ്പെട്ടയുടനെയായിരുന്നു ഇതിഹാസ താരങ്ങളുടെ പട്ടികയിൽനിന്ന് താരത്തെ മാറ്റിനിർത്തിയത്.
നിയമനടപടികൾക്കായി ഒന്നര ലക്ഷം യൂറോ പിഴയും വിധിച്ചു. എന്നാൽ, ഇതിഹാസതാര പട്ടികയിൽനിന്ന് മാറ്റിനിർത്തൽ കടുത്ത വിമർശനമുയർത്തിയതോടെ തങ്ങളുടെ വെബ്സൈറ്റിൽ ആൽവസിന്റെ പേര് വീണ്ടും ചേർക്കുകയായിരുന്നു.
ബാഴ്സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ആൽവെസ് ബ്രസീലിന്‍റെ വിഖ്യാതമായ മഞ്ഞക്കുപ്പായത്തിൽ 128 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. ബാഴ്സലോണക്കൊപ്പം ആറു ലീഗ് കിരീടനേട്ടങ്ങളിലും മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു.
കരിയറിന്‍റെ അവസാന ഘട്ടത്തിൽ മെക്സിക്കൻ ക്ലബായ പ്യൂമാസ് ആൽവെസുമായി കരാറൊപ്പിട്ടിരുന്നു. കേസിൽ കുടുങ്ങി താരം ജയിലിലായതോടെ 2023 ജനുവരിയിൽ ക്ലബ് കരാർ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.