അവസരങ്ങൾ തുലച്ചു; റയലിന് പിന്നാലെ ബാഴ്സക്കും തോൽവി
text_fieldsമഡ്രിഡ്: പിങ്ക്നിറത്തിൽ ബാഴ്സക്കും രാശിയില്ല. സ്പാനിഷ് ലാലിഗയിൽ റയൽ മഡ്രിഡിന് പിന്നാലെ വമ്പൻമാരായ ബാഴ്സലോണക്കും തോൽവി. ഗെറ്റാഫെക്കിരെ എതിരില്ലാത്ത ഒരുഗോളിനായിരുന്നു ബാഴ്സയുടെ തോൽവി. പുതിയ കോച്ച് റൊണാൽഡ് കോമാെൻറ കീഴിൽ ടീമിെൻറ ആദ്യ തോൽവിയാണിത്.
ഗെറ്റാഫയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ മികച്ചുനിന്നെങ്കിലും മൂർച്ചയുള്ള ആക്രമണം സൃഷ്ടിക്കാൻ ബാഴ്സക്കായില്ല. മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റ് ബാറിൽ തട്ടിമടങ്ങിയപ്പോൾ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കേയുള്ള അവസരം അേൻറായിൻ ഗ്രീസ്മാൻ പോസ്റ്റിനുമുകളിലൂടെയും അടിച്ചുപാഴാക്കി.
56ാം മിനുറ്റിൽ ജേമി മാട്ട നേടിയ പെനൽറ്റി ഗോളിലാണ് ഗെറ്റാഫെ മുന്നിൽ കയറിയത്. ഡെംബലെയയും പെട്രിയേയും മാറ്റി കുടീന്യോയേയും ഫാത്തിയേയും കൊണ്ടുവന്നെങ്കിലും മാറ്റമുണ്ടാക്കാനായില്ല.അവസാന നിമിഷങ്ങളിൽ കിണഞ്ഞുശ്രമിച്ചെങ്കിലും ഗോളിലേക്ക് നിറയൊഴിക്കാൻ ബാഴ്സക്കായില്ല. 2011 നവംബറിന് ശേഷം ആദ്യമായാണ് ബാഴ്സക്കെതിരെ ഗെറ്റാഫെ വിജയം നേടുന്നത്.
സ്വന്തം തട്ടകമായ സാൻറിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ രണ്ടാം ഡിവിഷനിൽ നിന്നും ലാലിയയിലേക്ക് യോഗ്യത നേടിയ കാഡിസ് റയൽ മഡ്രിഡിനെ അട്ടിമറിക്കുകയായിരുന്നു. 16ാം മിനുറ്റിൽ അേൻറാണി ലൊസാനൊ നേടിയ ഗോളിൽ മുനിലെത്തിയ കാഡിസിന് മറുപടി നൽകാൻ റയലിനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.