ബാഴ്സയെ തകർത്ത് യുവൻറസ്; ക്രിസ്റ്റ്യാനോക്ക് ഇരട്ട ഗോൾ
text_fieldsബാഴ്സലോണ: സ്വന്തം രാജ്യത്തുനിന്ന് പുറത്തായ രാജകുമാരൻ പകരം വീട്ടാൻ മടങ്ങിയെത്തുന്ന പഴയ നാടോടിക്കഥ പോലെയായിരുന്നു നൂ കാംപിലെ തിരക്കഥ. സ്പാനിഷ് ഫുട്ബാളിലെ രാജാക്കന്മാരായ മെസ്സിയുടെ ബാഴ്സയെ മൂന്നടിയിൽ പാതാളത്തിലാഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവൻറസ് പകരം വീട്ടി.
യുവേഫ ചാമ്പ്യൻസ് ലീഗിലെ ജി ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ ബാഴ്സയെ യുവൻറസ് വീഴ്ത്തിയത് മറുവാക്കില്ലാത്ത മൂന്ന് ഗോളിന്. അതിൽ രണ്ടും പിറന്നത് സ്പാനിഷ് ക്ലബ് വിട്ട് ഇറ്റാലിയൻ ടീമിലെത്തിയ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോതന്നെ. രണ്ടു ഗോളും റൊണാൾഡോ വലയിലാക്കിയത് പെനാൽറ്റിയിലൂടെയായിരുന്നു എന്ന സവിശേഷതയുമുണ്ട്. 2018ൽ റയൽ മഡ്രിഡ് വിട്ട് യുവൻറസിലെത്തിയ ശേഷം ആദ്യമായാണ് റൊണാൾഡോ മെസ്സിയുമായി മുഖാമുഖം കോർക്കുന്നത്.
മറുപടിയില്ലാത്ത മൂന്നു ഗോളിന് യുവൻറസിനു മുന്നിൽ വീഴുമ്പോൾ ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസ്സി കളത്തിൽ നിഴൽ മാത്രമായിരുന്നു. ജി ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ റൊണാൾഡോയില്ലാതെ ഇറങ്ങിയ യുവൻറസിനെ ബാഴ്സ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർത്തതാണ്. അതിെൻറ പകകൂടിയുണ്ടായിരുന്നു നൂ കാംപിൽ ഇറങ്ങുമ്പോൾ യുവൻറസിെൻറ മനസ്സിൽ. തുടക്കം മുതൽക്കേ ബാഴ്സക്കു മേൽ ആധിപത്യം സ്ഥാപിച്ച യുവൻറസിെൻറ മുന്നേറ്റം കണ്ടാണ് നൂ കാംപ് ഉണർന്നത്.
അതിവേഗ നീക്കങ്ങളിലൂടെ യുവൻറസ് കളം പിടിച്ചു. 13ാം മിനിറ്റിൽതന്നെ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ ഗോൾ നേടി. ബോക്സിനകത്ത് ബാഴ്സ ഡിഫൻറർ റൊണാൾഡ് അറോജോ, ക്രിസ്റ്റ്യാനോയെ വീഴ്ത്തിയപ്പോൾ പെനാൽറ്റി വിളിക്കാൻ റഫറിക്ക് സംശയിക്കേണ്ടിവന്നില്ല. ഗോൾ കീപ്പർ ടെർ സ്റ്റീഗന് ഒരവസരവും കൊടുക്കാതെ റൊണാൾഡോ സുന്ദരമായി പന്ത് വലയിലാക്കി.
ഏഴ് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ബാഴ്സയുടെ വല വീണ്ടും കുലുങ്ങി. വലതു വിങ്ങിലൂടെ യുവാൻ ക്വാഡ്രാഡോ റൊണാൾഡോക്ക് നൽകിയ ക്രോസ് യു.എസ് താരം വെസ്റ്റൺ മക്കനി ഗംഭീരമായി വലയിലേക്ക് തിരിച്ചു വിട്ടു. 2-0.
ആദ്യ പകുതിക്ക് പിരിഞ്ഞപ്പോഴേ തോൽവി സമ്മതിച്ച മട്ടിലായിരുന്നു ബാഴ്സ. 52ാം മിനിറ്റിൽ വീണ്ടും പെനാൽറ്റി. ഇക്കുറി ലെൻഗ്ലെയുടെ ഹാൻഡ്ബാളിനായിരുന്നു പെനാൽറ്റി വിധിച്ചത്. ടി.വി റീപ്ലേ കണ്ട ശേഷമായിരുന്നു റഫറിയുടെ തീരുമാനം. റൊണാൾഡോതന്നെ പോസ്റ്റിെൻറ ഇടതുമൂലയിലേക്ക് നിറയൊഴിച്ചു. തിരിച്ചടിക്കാനുള്ള ശേഷി അപ്പോഴേക്കും ബാഴ്സക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു. കിക്കോഫിനു മുമ്പുതന്നെ ഇരു ടീമും നോക്കൗട്ടിലെത്തിയതാണ്. ഗ്രൂപ്പിൽ നാല് പോയൻറുള്ള ഡൈനാമോ കീവും ഫെറെഞ്ച്വാർസും പുറത്തായി.
2016നുശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിൽ ബാർസ തോൽവി വഴങ്ങുന്നത്. ഗ്രൂപ്പിൽ ഇരു ടീമിനും 15 പോയൻറുണ്ടെങ്കിലും ഗോൾ ശരാശരിയിൽ യുവൻറസ് ഒന്നാമതായി.
ഗ്രൂപ് എച്ചിൽ ജർമൻ ക്ലബ് ആർബി ലെയ്പ്സിഗിനോട് തോറ്റ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് നോക്കൗട്ട് കാണാതെ പുറത്തായി. അതേസമയം, കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ഗ്രൂപ് എച്ചിൽനിന്ന് നോക്കൗട്ടിലെത്തി.
വന്മല വീണു
എച്ച് ഗ്രൂപ്പിൽ ഇംഗ്ലീഷ് വന്മരമായ മാഞ്ചസ്റ്റർ യുനൈറ്റഡ് നോക്കൗട്ട് കാണാതെ പുറത്തായതാണ് സംഭവബഹുലമായത്. ജർമൻ ക്ലബായ ആർ.ബി ലെയ്പ്സിഗാണ് യുനൈറ്റഡിനെ അടിച്ചു പുറത്താക്കിയത്. സമനിലയായാൽ പോലും നോക്കൗട്ടിലെത്താമായിരുന്ന യുനൈറ്റഡിനെ 3-2നാണ് ലെയ്പ്സിഗ് വീഴ്ത്തിയത്. കളിയുടെ രണ്ടാം മിനിറ്റിൽതന്നെ എയ്ഞ്ചലീനോ ലെയ്പ്സിഗിനായി യുനൈറ്റഡിെൻറ വല കുലുക്കി. 13ാം മിനിറ്റിൽ അമദൗ ഹൈദരയും 69ാം മിനിറ്റിൽ ജസ്റ്റിൻ ക്ലുയ്വെർട്ടും ലെയ്പ്സിഗിനെ മുന്നിലെത്തിച്ചു. മൂന്ന് ഗോൾ വഴങ്ങിയ നീറ്റലിൽ രണ്ട് ഗോളടിച്ച് തിരിച്ചുവരവിന് യുനൈറ്റഡിന് ശ്രമിച്ചു നോക്കി. 80ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ഗോളടിച്ചപ്പോൾ ഡിഫൻഡർ ഇബ്രാഹിം കൊനാട്ടെയുടെ സെൽഫ് ഗോളാണ് യുനൈറ്റഡിന് ആശ്വാസമായത്. പക്ഷേ, അപ്പോഴേക്കും നോക്കൗട്ട് കാണാതെ പുറത്തായി കഴിഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ് തോറ്റതോടെ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഗ്രൂപ് എച്ചിൽനിന്ന് നോക്കൗട്ടിലെത്തി. റഫറിമാരിൽ ഒരാൾ വംശീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് താരങ്ങൾ കൂട്ടത്തോടെ ബഹിഷ്കരിച്ച പി.എസ്.ജി ഇസ്തംബൂൾ ബസെക്സെർ മത്സരം വ്യാഴാഴ്ച വീണ്ടും നടത്തും.
ഗ്രൂപ് എഫിൽ സെനിത് സെൻറ് പീറ്റേഴ്സ്ബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ബൊറൂസിയ ഡോർഡ്മുണ്ട് ഒന്നാമതായി നോക്കൗട്ടിലെത്തി. ഇതേ ഗ്രൂപ്പിൽ െബൽജിയം ക്ലബ് ബ്രൂഗിനെ 2-2ന് സമനിലയിൽ കുടുക്കി ലാസിയയും നോക്കൗട്ട് പിടിച്ചു.
ഗ്രൂപ് ഇയിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. റഷ്യൻ ക്ലബ് എഫ്.കെ ക്രാസ്നൊദാറുമായി 1-1ന് ചെൽസി സമനിലയിലായി. ഫ്രഞ്ച് ക്ലബ് സ്റ്റാഡ് റെന്നൈയെ 3-1 ന് തോൽപിച്ച് സ്പാനിഷ് ടീം സെവിയ്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.