Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സി: ബാഴ്​സലോണ...

മെസ്സി: ബാഴ്​സലോണ അയയുന്നു; കടുംപിടിത്തം വേണ്ടെന്ന്​ ഒരുവിഭാഗം

text_fields
bookmark_border
മെസ്സി: ബാഴ്​സലോണ അയയുന്നു; കടുംപിടിത്തം വേണ്ടെന്ന്​ ഒരുവിഭാഗം
cancel

ബാഴ്​സലോണ: ബാഴ്​സ വിടാനുള്ള ലയണൽ മെസ്സിയുടെ പ്രഖ്യാപനം ഒരാഴ്​ച പിന്നിട്ടിട്ടും അനിശ്ചിതത്വം നീങ്ങുന്നില്ല. തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ്​ മെസ്സി. 70 കോടി യൂറോയുടെ റിലീസ്​ ​േക്ലാസിൽ വിട്ടുവീഴ്​ചയി​ല്ലെന്ന്​ ബാഴ്​സ മാനേജ്​മെൻറും പറയുന്നു.

സൂപ്പർതാരത്തി​െൻറ ​കൂടുമാറ്റം സംബന്ധിച്ച്​ ഒരാഴ്​ച ഇങ്ങനെയാണ്​. എന്നാൽ, കഴിഞ്ഞദിവസം ബാഴ്​സലോണ ബോർഡിൽ അഭിപ്രായ വ്യത്യാസം ഉയർന്നതായി 'മാർക' റിപ്പോർട്ട്​ ചെയ്​തു. മെസ്സിയെ വിൽക്കില്ലെന്ന്​ പ്രസിഡൻറ്​ ജോസഫ്​ മരിയ ബർത്യോമു വ്യക്തമാക്കു​േമ്പാൾ, മാനസികമായി ക്ലബ്​ വിട്ട താര​ത്തെ പിടിച്ചുനിർത്തേണ്ടെന്നും, ന്യായമായ തുകക്ക്​ വിൽക്കുന്നതിനെക്കുറിച്ച്​ ആലോചിക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു.

പ്രസിഡൻറും മെസ്സിയുടെ പിതാവും തമ്മിൽ കൂടിക്കാഴ്​ച നടക്കാനിരിക്കെയാണ്​ ബോർഡ്​ അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത. 70 കോടി യൂറോ (6147 കോടി രൂപ) റിലീസ്​ ​േക്ലാസിനായി വാശിപിടിക്കുന്നത്​ ക്ലബി​െൻറ ചരിത്രത്തിലെ ഏറ്റവും മികച്ചതാരവുമായുള്ള ബന്ധം മോശമാക്കാനേ ഇടയാക്കൂവെന്ന്​ ഇവർ വാദിക്കുന്നു. ബാഴ്​സ​ നിർബന്ധത്തിന്​ വഴങ്ങി മെസ്സി ഇൗ സീസണിൽ തുടരുകയാണെങ്കിൽ അടുത്ത വർഷം ഫ്രീ ട്രാൻസ്​ഫറിലൂടെ അദ്ദേഹം ക്ലബ്​ വിടും.

എന്നാൽ, കരാർ നിലനിൽക്കെ ക്ലബ്​ വിടാൻ ആഗ്രഹിച്ച താരത്തെ ന്യായമായ വില നിശ്ചയിച്ച്​ വിൽക്കുകയാണെങ്കിൽ കോവിഡ്​ പ്രതിസന്ധിയിൽ ക്ലബിന്​ സാമ്പത്തിക നേട്ടമാവുമെന്നാണ്​ ഇവർ മുന്നോട്ടു വെക്കുന്ന നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
Next Story