ബാഴ്സയിലെ മൂന്ന് മുതിർന്ന താരങ്ങൾ കൂടി ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറാണെന്ന് പിക്വെ
text_fieldsകടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ബാഴ്സലോണ ക്ലബ്. അത് മറികടക്കാൻ താരങ്ങളോട് ശമ്പളം വെട്ടിക്കുറക്കാൻ ക്ലബ് ആവശ്യപ്പെട്ട വിവരവും ഇപ്പോൾ ഫുട്ബാൾ ലോകത്ത് പരസ്യമാണ്. സൂപ്പർതാരം മെസ്സി ക്ലബ് വിടാൻ കാരണമായതിന് പിന്നിലും ക്ലബ്ബിലെ ശമ്പള പ്രശ്നം തന്നെയാണ്. ശമ്പളം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് ബാഴ്സ അധികൃതർ ടീമംഗങ്ങളുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും തുടക്കത്തിൽ അതിന് സ്വമേധയാ മുന്നോട്ടുവന്ന താരം ജെറാർഡ് പിക്വെ മാത്രമായിരുന്നു.
എന്നാൽ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ക്ലബിനെ സഹായിക്കാൻ ബാഴ്സയിലെ മൂന്ന് വെറ്ററൻ താരങ്ങൾ കൂടി ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് പിക്വെ. താൻ ഇതിനകം തന്നെ അത് അംഗീകരിച്ചിട്ടുണ്ടെങ്കിലും സഹതാരങ്ങളായ സെർജിയോ ബുസ്കെറ്റ്സും ജോർഡി ആൽബയും സെർജി റോബർേട്ടായും ഉടൻ തന്നെ അതിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി 34കാരനായ താരം വ്യക്തമാക്കി. 'ഞങ്ങൾ നാല് പേരും ക്ലബ്ബിെൻറ നായകൻമാരാണ്..ഇൗ തീരുമാനത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു'. -പിക്വെ കൂട്ടിച്ചേർത്തു.
അതേസമയം, കുറഞ്ഞ വേതനത്തിൽ തുടരാൻ പിക്വെ സമ്മതിച്ചതോടെ മൂന്ന് പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നു. സെർജിയോ അഗ്യൂറോ ഉൾപെടെ പ്രമുഖർ പുതുതായി ടീമിലെത്തിയവരിൽ പെടും. മൂന്ന് മുതിർന്ന താരങ്ങൾ കൂടി ശമ്പളം വെട്ടിക്കുറക്കൽ അംഗീകരിച്ചാൽ അത് ക്ലബ്ബിന് വലിയ ആശ്വാസം പകർന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.