ബാഴ്സയിൽ ശമ്പളം വെട്ടിക്കുറക്കൽ മേള; പ്രമുഖർക്ക് പകുതി പോകും
text_fieldsമഡ്രിഡ്: പകുതി ശമ്പളത്തിന് സൂപർ താരം ലയണൽ മെസ്സിയെ നിലനിർത്തിയതിന് പിന്നാലെ കറ്റാലൻ ക്ലബിൽ ശമ്പളം വെട്ടിക്കുറക്കൽ മാമാങ്കം. സാമ്പത്തിക പ്രതിസന്ധിയുെട നടുക്കയത്തിൽ അതല്ലാതെ പോംവഴിയില്ലെന്നുവന്നതോടെയാണ് പ്രമുഖരുൾപെടെ താരങ്ങൾക്ക് വേതനം കുറക്കാൻ തീരുമാനം. ജെറാർഡ് പീക്വേ, സെർജിയോ ബുസ്കെറ്റ്സ്, സെർജിയോ റോബർട്ടോ, ജോർഡി ആൽബ തുടങ്ങിയവരുടെ മാനേജർമാരുമായി ക്ലബ് ഭാരവാഹികൾ ഇതിനകം സംസാരിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. ഇവർ 40 ശതമാനമെങ്കിലും കുറക്കേണ്ടിവരുമെന്നാണ് സൂചന. പുതിയ കരാറിൽ 50 ശതമാനം കുറച്ച് ശമ്പളത്തിന് മെസ്സി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
താരങ്ങളുമായി ഈ ആഴ്ച ചർച്ച തുടരും. വൈകാതെ അന്തിമ തീരുമാനത്തിലെത്താനാകുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. താരങ്ങളിൽ പലരും വേതനം വെട്ടിക്കുറക്കുന്നതിന് എതിരാണെന്നാണ് സുചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.