'ഒരുമിച്ച് ജനിച്ചു, ഒരുമിച്ച് കളിതുടങ്ങി, ഒരുമിച്ച് നിർത്തി'; ജർമൻ ഫുട്ബാളിലെ ഇരട്ടകൾ ബൂട്ടഴിച്ചു
text_fieldsജർമൻ ഫുട്ബാളിലെ എക്കാലത്തേയും പ്രസിദ്ധ ഇരട്ടകളായ ലാർസ് ബെൻഡറും സ്വെർ ബെൻഡറും ബൂട്ടഴിച്ചു. ബുൻഡഴ്സ് ലിഗയിൽ ബയേർ ലെവർകുസൻ താരങ്ങളായ ഇരുവരും ഒരുമിച്ചാണ് കളിനിർത്തുന്നതായി പ്രഖ്യാപിച്ചത്.
നാലുസീസൺ ഒരുമിച്ച് കളിച്ചാണ് ഇരുവരും വിരമിക്കുന്നത്. നിരന്തരമായി തുടരുന്ന പരിക്കാണ് വിരമിക്കൽ തീരുമാനത്തിന് പിന്നിൽ. 32കാരായ ഇരുവരും ജർമൻ ദേശീയ ടീമിനായും പന്തുതട്ടിയിട്ടുണ്ട്. ലാർസ് 19 കളികളിലും സ്വെൻ 7 കളികളിലും ദേശീയ ജഴ്സിയണിഞ്ഞു.
2009-10 സീസണിൽ 1860 മ്യൂണിക് ക്ലബിനായാണ് ഇരുവരും ബൂട്ടുകെട്ടി കളിക്കളത്തിലിറങ്ങിയത്. തുടർന്ന് സ്വെൻ ബോറൂസിയ ഡോർട്മുണ്ടിലേക്കും ലാർസ് ലെവർക്യൂസനിലേക്കും പോയി. ഡോർട്മുണ്ടിലെ ദീർഘകാലത്തെ സേവനത്തിന് ശേഷം 2017ൽ സ്വെൻ ലെവർക്യൂസണിലെത്തി തുടർന്ന് ഇരുവരും ഒരുമിച്ചായിരുന്നു പന്ത് തട്ടിയത്.
ജർമൻ ലീഗിൽ ബയേൺ മ്യൂണികിന് കനത്ത വെല്ലുവിളിയുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന ലെവർക്യൂസന് ഇരുവരുടെയും വിരമിക്കൽ തിരിച്ചടിയാണ്. സ്വെൻ സെൻട്രൽ മിഡ്ഫീൽഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കുമെങ്കിൽ ലാർസ് റൈറ്റ് ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളം നിറയും. 11 മിനുറ്റ് മുേമ്പ ജനിച്ച ലാർസാണ് ഇരട്ടകളിൽ 'ചേട്ടൻ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.