ചാമ്പ്യൻസ് ലീഗിൽ ആറാം തമ്പുരാൻമാരായി ബയേൺ മ്യൂണിക്; പി.എസ്.ജിക്ക് നിരാശ
text_fieldsലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിൽ കന്നി കിരീടം ലക്ഷ്യമിട്ടെത്തിയ ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പാരിസ് സെൻറ് ജെർമെയ്ന് കണ്ണീരോടെ മടക്കം. പോർചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ നടന്ന കലാശപ്പോരാട്ടത്തിൽ പി.എസ്.ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബയേൺ മ്യൂണിക്ക് ആറാം തമ്പുരാൻമാരായി.
ചാമ്പ്യൻസ് ലീഗ് കൂടി നേടാനായതോടെ സീസണിൽ ട്രെബ്ൾ തികക്കാനും ജർമൻ ചാമ്പ്യൻമാർക്കായി. കഴിഞ്ഞ എട്ടുസീസണിനിടെ ഇത് രണ്ടാം തവണയാണ് ബയേൺ ട്രെബ്ൾ തികക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 59ാം മിനിറ്റില്‍ ബയേണിന് വേണ്ടി കിങ്സ്ലി കോമാനാണ് വിജയഗോൾ നേടിയത്. ജോഷ്വ കിമ്മിഷിെൻറ പാസിൽ നിന്നും ഹെഡ്ഡറിലൂടെയാണ് കോമാൻ മുൻ ടീമിെൻറ പ്രതീക്ഷകൾ തകർത്തത്. 11 തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്ന ബയേണിെൻറ ആറാം കിരീടനേട്ടമാണിത്. 2012-13 സീസണിലാണ് ബയേൺ അവസാനമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളായത്.
ഫിനിഷിങ്ങിൽ പാളി പി.എസ്.ജി
നെയ്മർ, കിലിയൻ എംബാപ്പെ, റോബർട്ട് ലെവൻഡോസ്കി എന്നീ പ്രമുഖർ അണിനിരന്ന ഫൈനലിൽ ടെന്നിസ് സ്കോർ റിസൽട്ട് പ്രവചിച്ചവർ നിരവധിയാണ്. എന്നാൽ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 59ാം മിനിറ്റിൽ പി.എസ്.ജി അക്കാദമിയിലൂടെ വളർന്ന കോമാൻ തന്നെ മുൻ ടീമിന് പണി കൊടുത്തു.
മികച്ച കളി കെട്ടഴിച്ച് വിട്ടെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളാണ് പി.എസ്.ജിക്ക് വിനയായത്. അതോടൊപ്പം തന്നെ ബയോൺ ഗോൾ കീപ്പർ മാനുവർ നോയറിെൻറ മികച്ച രക്ഷപ്പെടുത്തലുകളും ടീമിെൻറ ശ്രമങ്ങൾ വിഫലമാക്കി. 26ാം മിനിറ്റിൽ മികച്ച ഗോളവസരം അർജൻറീന താരം എയ്ഞ്ചൽ ഡിമരിയ പുറത്തേക്ക് അടിച്ച് പാഴാക്കി കളഞ്ഞു. 19ാം മിനിറ്റിൽ നെയ്മറിെൻറ മികച്ച ഇടങ്കാലൻ ഷോട്ടും 71ാം മിനിറ്റിൽ മറ്റൊരു ശ്രമവും തടുത്തിട്ട നോയറാണ് പി.എസ്.ജിക്ക് വിലങ്ങു തടിയായത്.
അപരാജിതം ബയേൺ
ഒരു മത്സരം പോലും തോൽക്കാതെയാണ് ബയേൺ ജേതാക്കളായത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഈ നേട്ടം കൈവരിക്കുന്നത്. റയൽ മഡ്രിഡിനും (567) ബാഴ്സലോണക്കും (517) ശേഷം ടൂർണമെൻറിൽ 500 ഗോൾ നേടുന്ന ആദ്യ ക്ലബെന്ന നേട്ടവും ബയേൺ സ്വന്തമാക്കി.
🔴 Bayern become the first side to win every game in a #UCL season 🤯#UCLfinal pic.twitter.com/VxURohTfJF
— #UCLfinal (@ChampionsLeague) August 23, 2020
നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് മാത്രമായി അവർ 19 ഗോളുകളാണ് അടിച്ച് കൂട്ടിയത്. ലീഗ് മത്സരങ്ങളിൽ നിന്നുള്ള 24 കൂടി ചേരുന്നതോടെ മൊത്തം ഗോൾനേട്ടം 43 ആയി. ടോട്ടൻഹാമിനെതിരെ നേടിയ 7-2െൻറ എവേ വിജയവും ബാഴ്സയോട് ക്വാർട്ടറിൽ നേടിയ 8-2െൻറ വിജയവുമാണ് അതിൽ മികച്ചത്.
പി.എസ്.ജി ഗോൾ കീപ്പർ കൈലർ നവാസും മത്സരത്തിലൂടെ റെക്കോഡിട്ടു. ഹൻസ് ജോർജ് ബട്ടിനും (ബയേൺ, ബയേർ ലെവർകുസൻ) എഡ്വിൻ വാൻ ഡർ സാറിനും (മാഞ്ചസ്റ്റർ യുനൈറ്റഡ്, അയാക്സ് ആംസ്റ്റർഡാം) ശേഷം രണ്ട് വ്യത്യസ്ഥ ടീമുകൾക്കായി ചാമ്പ്യൻസ് ലീഗ് കളിച്ച താരമായി നവാസ് മാറി.
മുന്നിൽ ഇനി റയലും മിലാനും
ചാമ്പ്യൻസ് ലീഗിൽ ആറാം കിരീടം സ്വന്തമാക്കിയ ബാവേറിയൻസ് കിരീട നേട്ടത്തിൽ ഇംഗ്ലീഷ് ജേതാക്കളായ ലിവർപൂളിനൊപ്പമെത്തി. കിരീടങ്ങളുടെ എണ്ണത്തിൽ സ്പാനിഷ് ജേതാക്കളായ റയൽ മഡ്രിഡും (13) ഇറ്റാലിയൻ കരുത്തരായ എ.സി മിലാനും (ഏഴ്) പിന്നിൽ മൂന്നാമതാണ് ബയേൺ.
⭐️ 2020
— #UCLfinal (@ChampionsLeague) August 23, 2020
⭐️ 2013
⭐️ 2001
⭐️ 1976
⭐️ 1975
⭐️ 1974#UCLfinal pic.twitter.com/AFT5o6P2Or
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൂർത്തിയാക്കാൻ ബാക്കിയുള്ള നോക്കൗട്ട് മത്സരങ്ങൾ ഒറ്റ പാദമാക്കി ചുരുക്കി പൊതു വേദിയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. പ്രീക്വാർട്ടറിൽ ചെൽസിയെയും (7-1), ക്വാർട്ടറിൽ ബാഴ്സലോണയെയും (8-2) സെമിയിൽ ഒളിമ്പിക് ലിയോണിനെയും (3-0) തോൽപിച്ചായിരുന്നു ബയേണിെൻറ ഫൈനൽ പ്രവേശനം.
🔴 Bayern become the first unbeaten champions since Manchester United in 2007/08 👊#UCLfinal pic.twitter.com/JDhf9hPbX7
— #UCLfinal (@ChampionsLeague) August 23, 2020
ഫൈനലിലേക്കുള്ള വഴിയിൽ ജർമനിയിൽ നിന്ന് തന്നെയുള്ള രണ്ട് ക്ലബുകൾക്ക് പുറത്തേക്കുള്ള വഴി കാണിച്ച പി.എസ്.ജിക്ക് അവസാന അങ്കത്തിൽ മറ്റൊരു ജർമൻ ക്ലബിനു മുന്നിൽ അടിതെറ്റി. പ്രീക്വാർട്ടറിൽ ബൊറൂസിയ ഡോർട്മുണ്ടിനെ 3-2നും സെമിയിൽ ആർ.ബി ലെപ്സിഷിനെയുമായിരുന്നു (3-0) നെയ്മറും സംഘവും കീഴടക്കിയിരുന്നത്. ക്വാർട്ടറിൽ ഇറ്റലിയിൽ നിന്നുള്ള അത്ലാൻറയെ 2-1ന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.