Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
2020ൽ മാത്രം നാലുകപ്പുകൾ; അലമാര നിറച്ച്​ ബയേൺ മ്യൂണിക്​
cancel
Homechevron_rightSportschevron_rightFootballchevron_right2020ൽ മാത്രം...

2020ൽ മാത്രം നാലുകപ്പുകൾ; അലമാര നിറച്ച്​ ബയേൺ മ്യൂണിക്​

text_fields
bookmark_border

ബുഡാപെസ്​റ്റ്​: കപ്പുകൾ വന്ന്​ വന്ന്​ ബയേൺ മ്യൂണിക്കിൻെറ അലമാര നിറഞ്ഞു. 2020 മാത്രം നാലു കിരീടങ്ങളാണ്​ ബയേൺ റാഞ്ചിപ്പറന്നത്​. ജർമൻ ബുണ്ടഴ്​സ്​ ലിഗ, ചാമ്പ്യൻസ്​ ലീഗ്​, ഡി.എഫ്​.ബി എന്നിവ നേരത്തെയെത്തിയ ഷോക്കോസിലേക്ക്​ യുവേഫ സൂപ്പർകപ്പാണ്​ പുതിയ അതിഥി.

ഏഴുവർഷം മുമ്പ്​ ബയേൺ മ്യൂണികിന്​ ആദ്യമായി യുവേഫ ​സൂപ്പർ കപ്പ്​ സമ്മാനിച്ച ഗോളിനുടമ യാവിയർ മാർട്ടിനസി​െൻറ ഹെഡറിലൂടെയാണ്​ മ്യൂണികിലേക്ക്​ വീണ്ടും യൂറോപ്യൻ കിരീടമെത്തിയത്​.

യൂറോപ്യൻ ചാമ്പ്യന്മാരുടെ പോരാട്ടമായ സൂപ്പർ കപ്പിൽ യൂറോപ ജേതാക്കൾ സെവിയ്യയെ 2-1ന്​ തോൽപിച്ചായിരുന്നു​ ബയേണി​െൻറ കിരീട നേട്ടം. കളിയുടെ 13ാം മിനിറ്റിൽ മുൻ ബാഴ്​സ താരം ഇവാൻ റാകിടി​ചിനെ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റി ​ലൂകാസ്​ ഒകാമ്പസ്​ ഗോളാക്കിമാറ്റി സെവിയ്യയെ മുന്നിലെത്തിച്ചു.


വൈകാതെതന്നെ ബയേൺ തോമസ്​ മ്യൂളർ ബോക്​സിനുള്ളിലേക്ക്​ ലോബ്​ ചെയ്​ത പന്ത്​ ​ലെവൻഡോവ്​സ്​കി വോളിപാസ്​ കണക്കെ നൽകിയപ്പോൾ ലിയോൺ ഗൊരസ്​ക സമനില നേടി.

104ാം മിനിറ്റിൽ റീബൗണ്ട്​ ചെയ്​ത കോർണർ കിക്ക്​ അലാബ ബോക്​സിലേക്ക്​ പായിച്ചപ്പോൾ സെവിയ്യ ഗോളി കുത്തിയകറ്റി. പക്ഷേ, ഉയർന്ന പന്ത്​ പതിച്ചത്​ സബ്​സ്​റ്റിറ്റ്യൂട്ടായെത്തിയ മാർടിനസി​െൻറ തലയിൽ. കാവലൊഴിഞ്ഞ ഗോൾപോസ്​റ്റിനെ കുലുക്കി പന്ത്​ വിശ്രമിച്ചു. ബയേണിന്​ കിരീടമെത്തിയ ഗോൾ.

2013 ​സൂപ്പർ കപ്പിൽ ചെൽസിക്കെതിരെ ​എക്​സ്​ട്രാടൈമിൽ ബയേണി​െൻറ രക്ഷയായ ഗോൾ നേടിയ മാർടിനസിനെ മ്യൂളർ​ 'മിസ്​റ്റർ സൂപ്പർ കപ്പ്​' എന്ന്​ വിശേഷിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern MunichUEFA Super Cup
Next Story