എറിക്സൻ കുഴഞ്ഞുവീണതിന്‍റെ 'എക്സ്ക്ലൂസീവ്': മാപ്പുചോദിച്ച് ബി.ബി.സി
text_fieldsലണ്ടൻ: ഫിൻലാൻഡുമായി യൂറോകപ് മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്തു കുഴഞ്ഞുവീഴുന്നതിന്‍റെയും മെഡിക്കൽ സംഘമെത്തി അടിയന്തര ചികിത്സ നൽകുന്നതിന്‍റെയും തത്സമയ ദൃശ്യങ്ങൾ ഏറെ നേരം കാണിച്ചു പഴിേകട്ട ബി.ബി.സി മാപ്പുപറഞ്ഞു. മിനിറ്റുകളോളം ദൃശ്യങ്ങൾ കാണിക്കുകയും ഇതേ കുറിച്ച് ചർച്ച നടത്തുകയും ചെയ്താണ് ചാനൽ രംഗം കൊഴുപ്പിച്ചിരുന്നത്. ദൃശ്യങ്ങൾ കാണാതിരിക്കാൻ ഡെൻമാർക് താരങ്ങൾ മനുഷ്യവലയം തീർത്തിരുന്നുവെങ്കിലും ഇതിനിടയിലൂടെ കാമറ ചലിപ്പിച്ചായിരുന്നു ബി.ബി.സി ചർച്ച.
''സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ വേദനിപ്പിച്ചവരോട് മാപ്പു ചോദിക്കുന്നു. സ്റ്റേഡിയം ദൃശ്യങ്ങളുടെ കവറേജ് യുവേഫയാണ് നിയന്ത്രിക്കുന്നത്. കളി നിർത്തിവെച്ചതോടെ പരമാവധി വേഗത്തിൽ കാഴ്ചകൾ നിർത്തിവെച്ചിട്ടുണ്ട്''- ബി.ബി.സി വാർത്ത കുറിപ്പ് പറയുന്നു.
സ്റ്റുഡിയോയിൽ മുൻ ഇംഗ്ലീഷ് താരം ഗാരി ലിനേക്കറാണ് കമെന്‍ററി നയിച്ചിരുന്നത്. ചികിത്സ നൽകുന്നതിന്‍റെയും മൈതാനത്തെത്തിയ എറിക്സന്റെ പത്നിയെ ആശ്വസിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ ബി.ബി.സി കാണിച്ചിരുന്നു.
കളിയുടെ ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് എറിക്സൺ ബോധരഹിതനായി മൈതാനത്തുവീണത്. ആശുപത്രിയിലെത്തിച്ച താരം അതിവേഗം തിരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കരിയറിനിടെ ഒരിക്കൽ പോലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടാതിരുന്ന താരം 11 വർഷത്തെ പരിശോധനകളിലൊക്കെയും ആരോഗ്യവാനായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്നിട്ടും, കളിക്കിടെ കുഴഞ്ഞുവീണത് എന്തുകൊണ്ടാണെന്നറിയാൻ വിശദ പരിശോധന നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.