'മെസ്സി, ക്രിസ്റ്റ്യാനോ എന്നിവേരക്കാൾ മികച്ചവൻ ഞാൻ തന്നെ '-കാരണം വ്യക്തമാക്കി എംബാപ്പെ
text_fieldsപാരീസ്: സമകാലീന ഫുട്ബാളിലെ ഏറ്റവും മികച്ച താരം ആരാണെന്ന കാര്യത്തിൽ രണ്ട് താരങ്ങളെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ പതിറ്റാണ്ടിൽ ചർച്ചകൾ പുരോഗമിച്ച് പോന്നത്. അർജന്‍റീന നായകൻ ലയണൽ മെസ്സിയോ അതോ പോർചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോ എന്ന കാര്യത്തിലായിരുന്നു തർക്കം.
എന്നാൽ ലോക ജേതാക്കളായ ഫ്രാൻസിന്‍റെ യുവ സൂപ്പർതാരം കിലിയൻ എംബാപ്പെയെ സംബന്ധിച്ചിടത്തോളം ഇരുവരേക്കാൾ മികച്ചവൻ താൻ തന്നെയാണ്.
കളത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ മറികടക്കേണ്ടതിനാൽ ഒരോ വട്ടവും കളത്തിലിറങ്ങുേമ്പാൾ താനാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് മനസ്സിൽ മന്ത്രിച്ചാണ് ഇറങ്ങുന്നതെന്ന് എംബാപ്പെ പറഞ്ഞു. 22കാരനായ പി.എസ്.ജി താരം ഇതുവരെ 10 ആഭ്യന്തര കിരീടങ്ങളും ഫ്രാൻസിനൊപ്പം ലോകകിരീട നേട്ടത്തിലും പങ്കാളിയായിട്ടുണ്ട്.
'തീർച്ചയായും എനിക്കും അൽപം അഹംഭാവം ഉണ്ട്. കഠിനമായ സാഹചര്യങ്ങളിൽ നിങ്ങളെ മുന്നോട്ടു നയിക്കാൻ നിങ്ങളെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ' -എംബാപ്പെ ആർ.എം.സി സ്പോർട്ടിനോട് പ്രതികരിച്ചു.
'അഹംഭാവം എന്നാൽ എന്താണെന്ന് ആളുകൾക്ക് മനസിലാകില്ല. നിങ്ങൾക്ക് വയ്യാതാകുേമ്പാൾ ഒരാൾ പോലും വീട്ടിലെത്തി നിന്നെ കൊണ്ട് സാധിക്കുമെന്ന് പറഞ്ഞ് പ്രചോദിപ്പിക്കില്ല. നിങ്ങളെ കൊണ്ട് മാത്രമാണ് വലിയ കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ കൊണ്ട് സാധിക്കുമെന്ന് വിശ്വസിപ്പിക്കാനും സാധിക്കുക' -എംബാപ്പെ പറഞ്ഞു.
'ഒരു മത്സരത്തിനിറങ്ങുമ്പോൾ ഞാൻ തന്നെയാണ് മികച്ചതെന്ന് ഞാൻ എപ്പോഴും സ്വയം പറയും. എന്നിട്ടും മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇറങ്ങിയ മൈതാനത്താണ് ഞാൻ കളിച്ചത്. അവർ എന്നെക്കാൾ മികച്ച കളിക്കാരാണ്, അവർ എന്നെക്കാൾ ഒരുപാട് കൂടുതൽ കാര്യങ്ങൾ ചെയ്തു കഴിഞ്ഞതാണ്' -എംബാപ്പെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.