Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൂപ്പർമാൻ ഡിബ്രൂയിൻ; മുന്നിൽനിന്ന ഡെന്മാർക്കിനെ വീഴ്​ത്തി ബെൽജിയം ക്വാർട്ടറിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightസൂപ്പർമാൻ ഡിബ്രൂയിൻ;...

സൂപ്പർമാൻ ഡിബ്രൂയിൻ; മുന്നിൽനിന്ന ഡെന്മാർക്കിനെ വീഴ്​ത്തി ബെൽജിയം ക്വാർട്ടറിൽ

text_fields
bookmark_border

കോപൻഹേഗൻ: കെവിൻ ഡിബ്രൂയിൻ എന്ന കളിക്കാര​‍െൻറ മൂല്യമിതാണ്​. തോൽവി മുന്നിൽ കണ്ട മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഒരു ഗോളും അസിസ്​റ്റുമായി മാഞ്ചസ്​റ്റർ സിറ്റി താരം നിറഞ്ഞാടിയപ്പോൾ, കോപൻഹേഗനിൽ സ്വന്തം കാണികൾക്കു മുന്നിലിറങ്ങിയ ഡെൻമാർക്കിനെ ബെൽജിയം 2-1ന്​ തോൽപിച്ചു. ഒരു ഗോളിന്​ പിന്നിൽ നിന്ന ശേഷമായിരുന്നു ലോക ഒന്നാം നമ്പർ ടീമി​‍െൻറ തിരിച്ചുവരവ്​. ഗ്രൂപ്​ 'ബി'യിൽ രണ്ടു മത്സരങ്ങളും വിജയിച്ച ബെൽജിയം ഇതോടെ ക്വാർട്ടർ ഉറപ്പിച്ചു. രണ്ടു മത്സരവും തോറ്റ ഡെൻമാർക്കിന്​ പ്രീക്വാർട്ടറിലെത്താൻ അവസാന മത്സരം വരെ കാത്തിരിക്കണം.

ക്രിസ്​റ്റ്യൻ എറിക്​സൺ മൈതാനത്ത്​ കുഴഞ്ഞു വീണ അനിശ്ചിതത്വത്തിനൊടുവിൽ പുനരാരംഭിച്ച ആദ്യ മത്സരത്തിൽ, ആത്​മവിശ്വാസം നഷ്​ടപ്പെട്ട ​െഡൻമാർക്ക്​ ഫിൻലൻഡിനോട്​ ആദ്യ മത്സരം തോറ്റിരുന്നു. ഇതോടെ നിർണായകമായ രണ്ടാം മത്സരത്തിൽ ബെൽജിയത്തിനെതിരെ പൊരുതാനുറച്ചാണ്​ അവർ കളത്തിലിറങ്ങിയത്​. തീരുമാനം വെറുതെയായില്ല. രണ്ടാം മിനിറ്റിൽ തന്നെ ബെൽജിയത്തെ ഞെട്ടിച്ച്​​ ഡെൻമാർക്ക്​ തുടങ്ങി​. ബെൽജിയം താരങ്ങളുടെ പാസിങ്​ പിഴവിൽനിന്നാണ്​ ഡെൻമാർക്കിന്​ അവസരം വന്നത്​. ബോക്​സിന്​ മുന്നിൽ നിന്ന്​ അപ്രതീക്ഷിതമായി ലഭിച്ച പന്ത്​ പിയറെ എമിലെ ഹൊബ്​ജർഗ്​ മുന്നിലുണ്ടായിരുന്ന സ്​ട്രൈക്കർ യുസഫ്​ പോൾസന്​ നൽകി. ഞൊടിയിടയിൽ മിന്നൽകണക്കെ താരം ഉതിർത്ത ഷോട്ട്​ ബെൽജിയം ഗോൾകീപ്പർ തിബോകൊർടുവക്ക്​ പിടികൊടുക്കാതെ വലയിൽ. ഞെട്ടൽ വിട്ടുമാറാത്ത ബെൽജിയം ഇതോ​െട ഉണർന്നു കളിച്ചു. ഇരുവിങ്ങുകളിലൂടെയും ആക്രമിച്ചുകളിച്ചെങ്കിലും ഏക സ്​ട്രൈക്കർ ലുകാകുവിനെ പൂട്ടിയതോടെ ആദ്യ പകുതി ബെൽജിയത്തി​‍െൻറ തന്ത്രങ്ങൾ ഒന്നും വിലപ്പോയില്ല. ഇതോടെ, കോച്ച്​ റോബർടോ മാർടിനസ്​ ടീമി​‍െൻറ തുറുപ്പുശീട്ടായ കെവിൻ ഡി​ബ്രൂയിനെ അങ്കത്തിനിറക്കി. അതിന്​ ഫലം കാണുകയും ചെയ്​തു. 55, 71 മിനിറ്റുകളിൽ ഡിബ്രൂയി​നി​‍െൻറ മാസ്​മരികതയിൽ രണ്ടു ഗോളുകൾ. ആദ്യം തോർഗൻ ഹസാഡിന്​ അളന്നുമുറിച്ച്​ പാസ്​ നൽകി ഗോളിന്​ അവസരം നൽകിയതാണെങ്കിൽ 71ാം മിനിറ്റിൽ ഇടങ്കാലുകൊണ്ട്​ സൂപ്പർഗോളുമായി താരം അത്ഭുതപ്പെടുത്തി. എഡൻ ഹസാഡ്​ നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. പിന്നിലായ ഡെൻമാർക്ക്​ അവസാനം വരെ ആർത്തിരമ്പിയെങ്കിലും കാര്യമുണ്ടായില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Denmarkeuro copaBelgium win
News Summary - Belgium’s attacking riches bail out creaking back line against Denmark
Next Story