'കാതറിൻ മയോർഗയെ വിശ്വസിക്കുക'; റൊണാൾഡോക്കെതിരായ പീഡന പരാതി ഓർമിപ്പിച്ച് ഓൾഡ് ട്രാഫോഡിന് മുകളിലൂടെ ബാനർ
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുൈനറ്റഡിലേക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റെണാൾഡോയുടെ മടങ്ങി വരവിന്‍റെ അന്ന് തന്നെ താരത്തിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച യുവതിയെ പിന്തുണച്ച് ഓൾഡ് ട്രാഫോഡിന് മുകളിലൂടെ ബാനർ പറന്നു.
റൊണാൾഡോക്കെതിരായ ബലാത്സംഗ പരാതിയെ കുറിച്ച് കാണികളെ ഓർമിപ്പിക്കുകയായിരുന്നുവെന്ന് ലെവൽ അപ് ഫെമിനിസ്റ്റ് ഗ്രൂപ്പ് പറഞ്ഞു.
റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 2018 സെപ്റ്റംബറിലാണ് അമേരിക്കക്കാരിയായ മുൻ മോഡൽ കാതറിന്‍ മയോര്‍ഗ രംഗത്തെത്തിയത്. ന്യായമായ സംശയത്തിനപ്പുറം ഇത് തെളിയിക്കാനാവില്ലെന്നാണ് ലാസ് വെഗാസ് പ്രോസിക്യൂട്ടർ വ്യക്തമാക്കിയിരുന്നത്.
ന്യൂകാസിൽ യുനൈറ്റഡിനെതിരായ മത്സരം തുടങ്ങിയ ശേഷമാണ് 'കാതറിൻ മയോർഗയെ വിശ്വസിക്കുക'- എന്ന് എഴുതിയ ബാനറുമായി ചെറുവിമാനം ഓൾഡ് ട്രാഫോഡിന് മുകളിലൂടെ പറന്നത്. പോർചുഗീസ് താരമായ റൊണാൾഡോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ 4-1നായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ വിജയം.
2009 ജൂണ്‍ 13-ന് അമേരിക്കയിലെ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ പീഡിപ്പിച്ചെന്ന പരാതിയുമായാണ് യുവതി കോടതിയെ സമീപിച്ചിരുന്നത്. ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ 3,75,000 ഡോളര്‍ നല്‍കിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. മീടൂ മൂവ്മെന്റിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് താൻ വെളിപ്പെടുത്തൽ നടത്തിയതെന്ന് അവർ അന്ന് വെളിെപടുത്തി.
2009ൽ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുൈനറ്റഡ് വിട്ട് റയൽ മഡ്രിഡിലേക്ക് കൂടുമാറുന്ന സമയത്തായിരുന്നു സംഭവം നടന്നത്. ഇരുവരും കണ്ടുമുട്ടിയെന്ന കാര്യം റൊണാൾഡോ നിഷേധിച്ചിട്ടില്ല. ആരോപണം തള്ളാതെ പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്നായിരുന്നു താരം നൽകിയ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.