എ.ഐ.എഫ്.എഫിലെ പ്രശ്നങ്ങൾ: ചൗബേ രാജിവെക്കണമെന്ന് ബൂട്ടിയ
text_fieldsന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് ഉത്തരവാദിയായ പ്രസിഡന്റ് കല്യാൺ ചൗബേ രാജിവെക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്യുങ് ബൂട്ടിയ. പുറത്താക്കപ്പെട്ട സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഷാജിയെ പുറത്താക്കിയ വിഷയം ചർച്ച ചെയ്യാൻ ചേർന്ന നിർവാഹകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ബൂട്ടിയ.
അതേസമയം, സെക്രട്ടറി ജനറലിനെ നീക്കിയത് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഇന്നലെ നിർവാഹക സമിതി ഷാജി പ്രഭാകരനെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. ‘‘ഇന്ത്യൻ ഫുട്ബാൾ കുഴപ്പത്തിലാണ്. ചിലർ ചുമതലയേറ്റതോടെ സ്പോർട്സിൽ രാഷ്ട്രീയം കലർത്തിയിരിക്കുന്നു. ഏഷ്യൻ ഗെയിംസിനും ഏഷ്യൻ കപ്പിനുമൊക്കെ ദേശീയ ടീം പോയത് മതിയായ പരിശീലനം പോലും ലഭിക്കാതെയാണ്’’ -ബൂട്ടിയ തുടർന്നു.
ഷാജിയെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ലെങ്കിലും ഓൺലൈനിൽ വിശദീകരണം കേട്ടു. പുറത്താക്കാൻ ചേർന്ന അടിയന്തര കമ്മിറ്റി എ.ഐ.എഫ്.എഫിൽ നിലവിൽ ഇല്ലാത്തതാണ്. പ്രസിഡന്റുമായി തന്റെ ബന്ധം സുഖകരമല്ലാത്തതിനാൽ രാജിവെക്കാനിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.