1973ലെ സന്തോഷ് ട്രോഫി ടീമിന് ആദരമായി ബ്ലാസ്റ്റേഴ്സ് ജഴ്സി
text_fieldsകൊച്ചി: കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച 1973ലെ ടീമിന് ആദരം അർപ്പിച്ചുള്ള ജഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസൺ ഐ.എസ്.എല്ലിനായാണ് ഹോം േജഴ്സി കിറ്റ് പുറത്തിറക്കിയത്. അന്നത്തെ വിജയാഘോഷത്തിനൊപ്പം അവർക്കുള്ള ആദരമായി എല്ലാ ജഴ്സിയിലും 1973 എന്ന് ആലേഖനം ചെയ്യും. ഇതണിഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങുക.
മാറ്റമില്ലാത്ത മഞ്ഞക്ക് ഒപ്പം കൊമ്പനും ജഴ്സിയിലുണ്ട്. ഇടതുവശത്തെ നീലനിറം കൊമ്പെൻറ കൊമ്പുകളെ പ്രതിനിധാനം ചെയ്യുന്നു. കൊമ്പെൻറ കണ്ണുകളുടെ രൂപമാണ് ജഴ്സിയുടെ സ്കിൻ പാറ്റേണിന് പ്രചോദനം. ഐ.എസ്.എൽ സീസൺ ആരംഭിക്കും മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും കിറ്റുകൾ അനാവരണം ചെയ്യും.
(ബ്ലാസ്റ്റേഴ്സ് താരങ്ങളായ പ്രശാന്തും സഹൽ അബ്ദുസ്സമദും പുതിയ ജഴ്സിയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.