മികച്ച ടീമൊരുക്കി ബ്ലാസ്റ്റേഴ്സ്
text_fieldsപ്രമുഖർ പലരും ടീം വിട്ടെങ്കിലും അതൊന്നും കരുത്തിന് പോറലേൽപിക്കാത്ത തരത്തിലാണ് ബ്ലാസ്റ്റേഴ്സ് പുതിയ സ്ക്വാഡിനെ ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളും പരിചയസമ്പന്നരും നിറഞ്ഞതാണ് മഞ്ഞപ്പട. കഴിഞ്ഞ സീസണിൽ ടീമിന്റെ കരുത്തായിരുന്ന സഹല്‍ അബ്ദുൽ സമദ്, ആയുഷ് അധികാരി, ഗോൾ കീപ്പർ പ്രഭ്സുഖന്‍ സിങ് ഗില്‍ എന്നിവരുൾപ്പെടെയുള്ള നിരവധി താരങ്ങൾ ഇക്കുറി ഒപ്പമില്ല.
പകരമായി പ്രീതം കോട്ടാല്‍, ഇഷാന് പണ്ഡിത, ലാറ ശര്‍മ തുടങ്ങിയ മികച്ച താരങ്ങളെ ടീമിലെത്തിച്ചു. അഡ്രിയാന്‍ ലൂണയാണ് ടീം നായകന്. 29 അംഗ സ്ക്വാഡില്‍ 11 പേര് പുതുമുഖങ്ങളാണ്. കെ.പി. രാഹുല്‍, സച്ചിന് സുരേഷ്, നിഹാല്‍ സുധീഷ്, വിബിന് മോഹനന്, ലക്ഷദ്വീപുകാരും സഹോദരങ്ങളുമായ മുഹമ്മദ് അയ്മന്, മുഹമ്മദ് അസ്ഹര്‍ എന്നിവരാണ് ടീമിലെ മലയാളികള്‍. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി കളിച്ചുകൊണ്ടിരിക്കുന്ന രാഹുലിന്റെ സേവനം ഇന്ന് ലഭിക്കില്ല.
ടീം ഇവരില്‍ നിന്ന്: കരണ്‍ജിത് സിങ്, ലാറ ശര്‍മ, സച്ചിന് സുരേഷ്, മുഹമ്മദ് അര്‍ബാസ് (ഗോള്‍കീപ്പര്‍മാര്‍), പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍, ഐബന്‍ഭ ഡോഹ്ലിങ്, നവോച്ച സിങ്, ആര്‍വി ഹോര്‍മിപാം, സന്ദീപ് സിങ്, മാര്‍ക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച് (ഡിഫന്‍ഡര്‍മാര്‍), ഡാനിഷ് ഫാറൂഖ്, ബ്രൈസ് മിറാന്‍ഡ, ജീക്സണ് സിങ്, സൗരവ് മൊണ്ഡല്‍, വിബിന് മോഹനന്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് അയ്മന്, യോയ്ഹെന്‍ബ മെയ്തി, ഫ്രെഡി ലല്ലാവ്മ, അഡ്രിയാന്‍ലൂണ (മിഡ്ഫീല്‍ഡര്‍മാര്‍), നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിങ്, ഇഷാന് പണ്ഡിത, ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമി പെപ്ര, ദെയ്സുകി സകായ് (സ്ട്രൈക്കര്‍മാര്‍).
ഈ സീസണിലെ ടീമില്‍ ഞാന്‍ സന്തുഷ്ടനാണ്. വിജയം നേടാന്‍ കെല്‍പ്പുള്ള മത്സരക്ഷമതയുള്ള ഒരു ടീമായിരിക്കും കരുത്തരായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുക -സൈമണ്‍ ഗ്രേസണ്‍ (ബംഗളൂരു എഫ്.സി മുഖ്യ പരിശീലകന്)
ഇരുടീമുകള്‍ക്കും ആദ്യ മത്സരം പ്രധാനപ്പെട്ടതാണ്. മികച്ച തയാറെടുപ്പുകളാണ് ടീം നടത്തിയത്. പുതുമുഖങ്ങളും യുവതാരങ്ങളും ടീമിലുണ്ട്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം പുതിയ സീസണ് പുതിയ തുടക്കമാണ് -ഫ്രാങ്ക് ഡോവന് (കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകന്‍)
ആവേശം കൊള്ളിക്കാൻ വുകുമനോവിച്ചില്ല
ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും ആരാധകരുടെയും ആവേശമാണ് കോച്ച് ഇവാൻ വുകുമനോവിച്ച്. എന്നാൽ നാല് കളി കൂടി കഴിയണം വുകുമനോവിച്ചിന്റെ സാന്നിധ്യത്തിന്. കഴിഞ്ഞ സീസണിലെ േപ്ല ഓഫ് പോരാട്ടത്തിനിടയിൽ ബാംഗ്ലൂർ എഫ്.സിയുടെ സുനിൽ ഛേത്രിക്ക് വിവാദ ഗോൾ അടിക്കാൻ അവസരം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ടതിന് അച്ചടക്ക നടപടി നേരിടുകയാണ് ഇദ്ദേഹം. സൂപ്പർ കപ്പിലും ഡ്യൂറൻഡ് കപ്പിലും ഇരുടീമും നേർക്കുനേർ വന്നെങ്കിലും കൊച്ചിയിലെ ഐ.എസ്.എൽ മത്സരത്തിന് സവിശേഷതകളേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.