കോച്ച് കിബു വികൂനയെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: ഐ.എസ്.എല്ലിൽ ഹൈദരാബാദിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യ പരിശീലകൻ കിബു വികൂനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. ഈ സീസണിലെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിൽ. ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഹൈദരാബാദ് എഫ്.സിക്കെതിരായ ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
🚨 Kerala Blasters part ways with Kibu Vicuna 🚨
— Goal India (@Goal_India) February 16, 2021
Read: https://t.co/InxYsmdqDZ#ISL #KBFC
കഴിഞ്ഞ സീസൺ ഐലീഗിൽ മോഹൻ ബഗാനെ കിരീട വിജയത്തിലേക്ക് നയിച്ച വികൂനക്ക് പക്ഷേ കേരള ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ 18 മത്സരങ്ങളിൽ മൂന്ന് വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. 16 പോയിന്‍റുമായി പട്ടികയിൽ പത്താം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.