Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെക്സ്ജൻ കപ്പിൽ...

നെക്സ്ജൻ കപ്പിൽ ബ്ലാസ്റ്റേഴ്സും

text_fields
bookmark_border
നെക്സ്ജൻ കപ്പിൽ ബ്ലാസ്റ്റേഴ്സും
cancel
camera_alt

നെ​ക്സ്ജ​ൻ ക​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​ല​ണ്ട​നി​ലെ​ത്തി​യ​പ്പോ​ൾ

Listen to this Article

മുംബൈ: ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്ജൻ കപ്പിൽ ഇന്ത്യയിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെയും ബംഗളൂരു എഫ്.സിയുടെയും റിസർവ് ടീമുകൾ പങ്കെടുക്കും. എട്ടു ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടൻഹാം ഹോട്സ്പർ, വെസ്റ്റ്ഹാം യുനൈറ്റഡ്, ക്രിസ്റ്റൽ പാലസ്, ലെസ്റ്റർ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവയുടെ യൂത്ത് ടീമുകളും ദക്ഷിണാഫ്രിക്കയിൽനിന്നുള്ള സ്റ്റെല്ലൻബോഷ് എഫ്.സിയുടെ അക്കാദമി ടീമും അണിനിരക്കും.

ടോട്ടൻഹാമിനും വെസ്റ്റ്ഹാമിനും പാലസിനുമൊപ്പം ലണ്ടൻ ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സ്. മറ്റു നാലു ടീമുകൾ മിഡ്‍ലാൻഡ്സ് ഗ്രൂപ്പിലും. ഈ മാസം 27 മുതൽ 30 വരെയാണ് ടൂർണമെന്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootball
News Summary - Blasters will participate in the Nexgen Cup
Next Story