Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഷെഫീൽഡിനോട്​ കളിമറന്ന്​ യുനൈറ്റഡ്​; ഒന്നാമതെത്താൻ ഇനി കാത്തിരിക്കണം
cancel
Homechevron_rightSportschevron_rightFootballchevron_rightഷെഫീൽഡിനോട്​...

ഷെഫീൽഡിനോട്​ കളിമറന്ന്​ യുനൈറ്റഡ്​; ഒന്നാമതെത്താൻ ഇനി കാത്തിരിക്കണം

text_fields
bookmark_border


ലണ്ടൻ: പോയിൻറ്​ പട്ടികയിൽ അവസാനക്കാർക്കെതിരെ സ്വന്തം കളിമുറ്റത്ത്​ നേടുന്ന അനായാസ ജയവുമായി മൂന്നു പോയിൻറ്​ മതിയായിരുന്നു പ്രിമിയർ ലീഗിൽ സിറ്റിക്കു മുമ്പിൽ കൈവിട്ട ഒന്നാം സ്​ഥാനം തിരിച്ചുപിടിക്കാൻ. പക്ഷേ, ആർത്തിരമ്പുന്ന കാണികളില്ലാത്ത ഓൾഡ്​ ​ട്രാഫോഡിൽ ഷെഫീൽഡ്​ യുനൈറ്റഡെന്ന ഇത്തിരിക്കുഞ്ഞന്മാർക്ക്​ മുന്നിൽ കവാത്തു മറന്നവർ ജയം കൈവിട്ടു. ​'​േബ്ലഡ്​സ്​' എന്നു വിളിപ്പേരുള്ള ഷെഫീൽഡി​െൻറ സ്വപ്​ന ജയം 2-1ന്​.

കളിയേറെ പുരോഗമിച്ച ലീഗിൽ ഒരു ജയം മാത്രം കൈയിലുണ്ടായിരുന്ന സന്ദർശകർ ഇനിയും തോൽക്കാൻ മനസ്സില്ലാതെയായിരുന്നു മാഞ്ചസ്​റ്ററിലേക്ക്​ വണ്ടികയറിയത്​. ​സോൾഷ്യർ സംഘമാക​ട്ടെ, ഒന്നും പിഴക്കില്ലെന്ന വിശ്വാസത്തിലും. ആദ്യ നിമിഷങ്ങളിൽ തന്നെ വരാനിരിക്കുന്നതി​െൻറ സൂചനകൾ മൈതാനത്തുകണ്ടു. കളിമറന്ന്​ ഉഴറിയ മുന്നേറ്റവും ചെറുത്തുനിൽക്കാൻ അറിയാതെ ഓടിനടന്ന പ്രതിരോധവുമായി യുനൈറ്റഡ്​ ശരിക്കും വിയർത്തപ്പോൾ മറുവശത്ത്​ 23ാം മിനിറ്റിൽ ഗോൾ നേടി കീൻ ബ്രിയൻ ഷെഫീൽഡിനെ മുന്നിലെത്തിച്ചു.

ഇതോടെ ഉണർന്ന ആതിഥേയർ തിരിച്ചുവീട്ടാൻ നടത്തിയ ആദ്യ ശ്രമം പക്ഷേ, റഫറിയുടെ ഫൗൾ വിസിലിൽ മുങ്ങി. ആൻറണി മാർഷ്യൽ ലക്ഷ്യത്തിലെത്തിച്ചെങ്കിലും തൊട്ടുമുമ്പ്​ ഹാരി മഗ്വയർ എതിർനിരയിലെ ആരോൺ രാംസ്​ഡെയിലിനെ ഫൗൾ ചെയ്​തതിന്​​ റഫറി വിസിൽ മുഴക്കിയിരുന്നു.

ഒരു ഗോൾ ലീഡുമായി ഒന്നാം പകുതി പിരിഞ്ഞ സന്ദർശകരെ ഞെട്ടിച്ച്​ 64ാം മിനിറ്റിൽ മഗ്വയർ തന്നെ ലക്ഷ്യം കണ്ടു. ഹെഡറിലൂടെയായിരുന്നു യുനൈറ്റഡ്​ നായക​െൻറ ഗോൾ. എന്നാൽ കളി അവസാനിക്കാൻ കാൽമണിക്കൂർ ശേഷിക്കെ ഷെഫീൽഡ്​ ലീഡ്​ പിടിച്ചു. 74ാം മിനിറ്റിൽ ബർക്കായിരുന്നു വല കുലുക്കിയത്​.

സീസണിൽ പല തവണ ആദ്യം ഗോൾവഴങ്ങിയിട്ടും ജയവുമായി മടങ്ങിയ യുനൈറ്റഡ്​ ഷെഫീൽഡിനെതിരെ ആദ്യ ഗോൾ വഴങ്ങിയപ്പോഴും അതുത​ന്നെ പ്രതീക്ഷിച്ചിട്ടുണ്ടാകണം. പക്ഷേ, 13 കളികളിൽ ആദ്യ തോൽവി വഴങ്ങാനായിരുന്നു വിധി. ഓൾഡ്​ ട്രാഫോഡിൽ യുനൈറ്റഡ്​ ഈ സീസണിൽ വഴങ്ങുന്ന നാലാം തോൽവിയെന്ന സവിശേഷതയും ഇതിനുണ്ട്​. ജയിച്ചെങ്കിലും ഷെഫീൽഡ്​ തന്നെയാണ്​ പട്ടികയിൽ ഏറ്റവും അവസാന സ്​ഥാനത്ത്​- എട്ടു പോയിൻറ്​ മാത്രമാണ്​ ടീമി​െൻറ സമ്പാദ്യം. മറുവശത്ത്​ മാഞ്ചസ്​റ്റർ സിറ്റി 41 പോയിൻറുമായി ഒന്നാം സ്​ഥാനത്ത്​ തുടരുന്നു. ഒരു പോയിൻറ ്​മാത്രം പിറകിൽ രണ്ടാമതുണ്ട്​, യുനൈറ്റഡ്​. ലെസ്​റ്റർ, വെസ്​റ്റ്​ ഹാം എന്നിവക്കു പിറകിൽ അഞ്ചാമതാണ്​ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheffield UnitedupsetManchester United FC
News Summary - Bottom-of-the-table Sheffield United upset title-chasing Manchester United
Next Story