Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
marta
cancel
Homechevron_rightSportschevron_rightFootballchevron_rightബ്രസീലിന്‍റെ വനിത...

ബ്രസീലിന്‍റെ വനിത ഫുട്​ബാൾ ഇതിഹാസം മാർത്ത സഹതാരവുമായി വിവാഹിതയാകുന്നു

text_fields
bookmark_border

വനിത ഫുട്​ബാളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ മാർത്ത വിവാഹത്തിനൊരുങ്ങുന്നു. അമേരിക്കൻ ഫുട്​ബാൾ ക്ലബ്ബായ ഒർലാൻഡോ പ്രൈഡിൽ തനിക്കൊപ്പം കളിക്കുന്ന ടോണി പ്രസ്​ലിയെയാണ്​ ബ്രസീലിയൻ ഇതിഹാസം വിവാഹം കഴിക്കുന്നത്​. ഇതുസംബന്ധിച്ചുള്ള വാർത്ത ഇ.എസ്​.പി.എന്നാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

ജനുവരി മാസമാദ്യം ടോണി പ്രസ്​ലിയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മാർത്ത കുറിച്ചതിങ്ങനെ:.​''കഥയിലെ അടുത്ത അധ്യായം ഞങ്ങളൊരുമിച്ച്​ എഴുതുന്നു​''. സ്​തനാർബുദത്തെതുടർന്ന്​ ചികിത്സയിലായിരുന്ന പ്രസ്​ലി 2019-20ലാണ്​ കളിക്കളത്തിലേക്ക്​ മടങ്ങിയെത്തിയത്​. ഇരുവർക്കും നിരവധി ഫുട്​ബാൾ താരങ്ങൾ ആശംസ നേർന്നു.

34കാരിയായ മാർത്ത 2002 മുതൽ ബ്രസീലിനായി പന്തുതട്ടുന്നുണ്ട്​.154 മത്സരങ്ങളിൽ നിന്നായി 108 ഗോളുകളും കുറിച്ചു. 2006, 2007, 2008, 2009, 2010, 2018 വർഷത്തെ ഫിഫയുടെ മികച്ച വനിത താരമായി മാർത്തയെ തെഞ്ഞെടുത്തിട്ടുണ്ട്​. ഫിഫ വനിത ലോകകപ്പുകളിലെ എക്കാലത്തേയും മികച്ച ഗോൾ സ്​കോററാണ്​ മാർത്ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazil footballMartaToni Pressley
Next Story