ചുംബനത്തിന് ശ്രമിച്ച് 'കൊമ്പുകോർക്കൽ'! വൈറലായി നെയ്മർ-യെറി മിന പോര്
text_fieldsബറാൻക്വില്ല (കൊളംബിയ): ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്ബാൾ യോഗ്യത പോരാട്ടങ്ങളിൽ എല്ലാം മത്സരങ്ങളും ജയിച്ച് കുതിച്ച ബ്രസീലിനെ കഴിഞ്ഞ ദിവസം കൊളംബിയ പിടിച്ചുകെട്ടിയിരുന്നു. സൂപ്പർ താരം നെയ്മർ അടക്കമുള്ള മുൻ നിര താരങ്ങളെല്ലാം കളത്തിലിറങ്ങിയിട്ടും ഫോമിലല്ലാത്ത കൊളംബിയക്കെതിരെ ജയിക്കാനായില്ല.
എടുത്തുപറയേണ്ട മുന്നേറ്റങ്ങളൊന്നും ഇല്ലാതിരുന്ന മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ടത് ബ്രസീലിയൻ സ്ട്രൈക്കർ നെയ്മറും െകാളംബിയൻ പ്രതിരോധ താരം യെറി മിനയും തമ്മിൽ കൊമ്പുകോർത്തതാണ്. 57ാം മിനിറ്റിലാണ് സംഭവം. ഇടതു വിങ്ങിൽ നെയ്മറെ പരുക്കനായി യെറി മിന സമീപിച്ചതോടെയാണ് ബ്രസീലിയൻ താരം പ്രകോപിതനായത്. ഇരുവരും നിലത്തു വീണതിനു പിന്നാലെ ഉടൻ എഴുന്നേറ്റ് മിന നെയ്മറോട് എന്തോ പറയുന്നതും വിഡിയോയിൽ കാണാം. ഇതോടെ നെയ്മറും കൊളംബിയൻ താരത്തോട് തർക്കിച്ചു. പിന്നാലെയാണ് നെയ്മർ യെറി മിനയെ ചുംബിക്കാൻ ഒരുങ്ങിയത്.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കോപ്പ അമേരിക്ക മത്സരങ്ങളിലും ലോകകപ്പ് യോഗ്യത മത്സരങ്ങളിലുമായി നേരത്തെ ലയണൽ മെസ്സിയും ലൂയിസ് സുവാരസുമായും എവർട്ടൻ താരം യെറി മിന കൊമ്പുകോർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.