ഒളിമ്പിക് ഫുട്ബാൾ: ബ്രസീലിന് ജയം; അർജൻറീനക്ക് തോൽവി
text_fieldsടോക്യോ: ഒളിമ്പിക്സിലെ കാൽപന്തു കളി ആവേശങ്ങൾക്ക് തുടക്കമായപ്പോൾ, പുരുഷ ഫുട്ബാളിൽ അട്ടിമറിയുടെയും അത്ഭുതങ്ങളുടെയും ആദ്യ ദിനം. റിയോ ഒളിമ്പിക്സിൽ ഫൈനലിൽ ഏറ്റുമുട്ടിയ ബ്രസീലും ജർമനിയും ഇത്തവണ ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിൽ നേർക്കുനേർ വന്നപ്പോൾ, നിലവിലെ ജേതാക്കളായ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ 4-2ന് ജർമനിയെ തകർത്തു തരിപ്പണമാക്കി. ആവേശം നിറഞ്ഞ ഗ്രൂപ് ഡി േപാരിൽ കോപ അമേരിക്കയിൽ കളിച്ച റിച്ചാർലിസൺ (7, 22, 30) ഹാട്രിക് ഗോളുമായി തിളങ്ങിയതോടെയാണ് ബ്രസീൽ മിന്നും തുടക്കം നേടിയത്. ബയർ ലെവർകൂസൻ താരം പൗളീന്യോയാണ് (95) ബ്രസീലിെൻറ നാലാം ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ജർമനിയുടെ മധ്യനിര താരം മാക്സിമിലാൻ അർണോൾഡ് ചുവപ്പ് കാർഡുമായി പുറത്തു പോയി. എങ്കിലും നദീം അമീരി (57), റാഗ്നർ എയ്ക് (84) എന്നിവരുടെ ഗോളിൽ ജർമനി തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതേസമയം, കോപ ജേതാക്കളായ അർജൻറീനക്ക് ആദ്യ മത്സരത്തിൽ തന്നെ അടിതെറ്റി. ഗ്രൂപ് സിയിൽ ആസ്ട്രേലിയയാണ് 2-0ത്തിന് രണ്ടു തവണ ഒളിമ്പിക്സ് സ്വർണം കരസ്ഥമാക്കിയ അജൻറീനയെ അട്ടിമറിച്ചത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ സ്പെയിനിനെ ഈജിപ്ത് ഗോൾരഹിത സമനിലയിൽ തളച്ചു. യൂറോ കപ്പിലുണ്ടായിരുന്ന ആറു താരങ്ങളെ ഉൾപ്പെടുത്തിയിട്ടും ഈജിപ്ത് പ്രതിരോധം െപാളിക്കാൻ സ്പാനിഷ് പടക്കായില്ല. ഗോൾകീപ്പർ ഉനയ് സിമോൺ, പ്രതിരോധ താരങ്ങളായ എറിക് ഗാർഷ്യ, പോ ടോറസ്, മിഡ്ഫീൽഡർ പെഡ്രി, മുന്നേറ്റ താരങ്ങളായ ഡാനി ഒൽമോ, മൈക്കൽ ഒയാർസബാൽ എന്നിവരാണ് യൂറോ കപ്പ് കളിച്ച സ്പാനിഷ് താരങ്ങൾ.
മറ്റൊരു മത്സരത്തിൽ (ഗ്രൂപ് എ) ഫ്രാൻസിനെ 2012 ചാമ്പ്യന്മാരായ മെക്സികോ 4-1ന് തകർത്തു. സീനിയർ താരം ഗില്ലേർമോ ഒചാവോ മെക്സികോയുടെ വലകാത്ത മത്സരത്തിൽ ഫ്രഞ്ച് പടക്ക് തിരിച്ചുവരാനേ കഴിഞ്ഞില്ല. മറ്റു മത്സരങ്ങളിൽ ആതിഥേയരായ ജപ്പാൻ ദക്ഷിണാഫ്രിക്കയെയും ന്യൂസിലൻഡ് ദക്ഷിണ കൊറിയയെയും 1-0ത്തിന് തോൽപിച്ചു.
വനിതകളിൽ ബ്രസീൽ, ചൈനയെ 5-0ത്തിനും ബ്രിട്ടൻ, ചിലിയെ 2-0ത്തിനും നെതർലൻഡ്സ്, 10-3ന് സാംബിയയെയും തോൽപിച്ചേപ്പാൾ, നാലു തവണ ചാമ്പ്യന്മാരായ അമേരിക്കയെ സ്വീഡൻ 3-0ത്തിന് അട്ടിമറിച്ചു. 1996ൽ വനിത ഫുട്ബാൾ ഒളിമ്പിക്സ് ഇനമായി തുടങ്ങിയതു മുതൽ നാലു തവണയും അമേരിക്കയായിരുന്നു ചാമ്പ്യന്മാർ.
ചൈനക്കെതിരെ ഗോൾ നേടിയ ബ്രസീൽ വനിത ഇതിഹാസം മാർത്ത തുടർച്ചയായ അഞ്ചു ഒളിമ്പിക്സിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.