ബ്രസീലിനെതിരെ ഗോളടിച്ച് ഇന്ത്യ - വിഡിയോ
text_fieldsന്യൂഡൽഹി: കാൽപന്തിൽ എക്കാലത്തെയും താരരാജാക്കന്മാരായ ബ്രസീലിനെതിരെ മുഖാമുഖം നിന്ന കളിയിൽ വിസിൽ മുഴങ്ങി ആദ്യ മിനിറ്റിൽ തന്നെ ഗോൾ വഴങ്ങുക. ഒടുവിലെ സ്കോർ ബോർഡ് ഒന്നിനെതിരെ ആറെന്ന വലിയ കണക്കുകൾ കാണിക്കുക. തികച്ചും ഏകപക്ഷീയമെന്നു പറഞ്ഞ് വിട്ടുകളയാവുന്നതാകാമെങ്കിലും വെള്ളിയാഴ്ച ഇന്ത്യൻ വനിതകൾക്ക് അങ്ങനെ ആയിരുന്നില്ല. സാംബ താളം മുഴങ്ങിയ മനോസിലെ ആമസോണിയ അരീനയിൽ ആതിഥേയർക്കെതിരെ ഇന്ത്യ കുറിച്ചത് ചരിത്രം.
ഒരു ഗോൾ വീണ ഞെട്ടലുമായി അടുത്തതിന് കാത്തിരിക്കുന്നതിനു പകരം തകർത്തു കളിച്ച സന്ദർശകർ എട്ടാം മിനിറ്റിൽ തന്നെ ബ്രസീൽ വലയിൽ പന്തെത്തിച്ച് കളി ഒപ്പം പിടിച്ചു. പഞ്ചാബിെൻറ ഗോകുലം താരം മനീഷ കല്യാണായിരുന്നു സോളോ നീക്കത്തിലൂടെ ബ്രസീലിനെ ഞെട്ടിച്ചത്. ഫിഫ റാങ്കിങ്ങിൽ ആദ്യ 10 റാങ്കിലുള്ള പുരുഷ- വനിത ടീമുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മനീഷ.
അതേ വീര്യം ആദ്യപകുതിയുടെ അവസാനത്തോളം നിലനിർത്തിയ ശേഷം അഞ്ചെണ്ണം കൂടി വഴങ്ങിയ ഇന്ത്യ കളി 6-1ന് തോൽക്കുകയും ചെയ്തു.
🤩 That special goal 🤩
— Indian Football Team (@IndianFootball) November 26, 2021
Ft. Manisha 🙌#BRAIND ⚔️ #BackTheBlue 💙 #ShePower 👧 #IndianFootball ⚽ pic.twitter.com/l30yUnhl8E
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.