നാലു അർജൻറീന താരങ്ങൾക്കെതിരെ ബ്രസീൽ പൊലീസ് അന്വേഷണം
text_fieldsസാവോപോളോ: ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് എത്താൻ തെറ്റായ വിവരങ്ങൾ നൽകിയ നാലു അർജൻറീന കളിക്കാർക്കെതിരെ അന്വേഷണം തുടങ്ങിയതായി ബ്രസീൽ ഫെഡറൽ പൊലീസ്.
എമിലിയാനോ മാർട്ടിനെസ്, എമിലിയാനോ ബ്യൂൻഡിയ, ജിയോവാനി ലോസെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർക്കെതിരെയാണ് അന്വേഷണം. ബ്രിട്ടനിൽനിന്ന് വരുന്നവർ 14 ദിവസം ക്വാറൻീനിൽ കഴിയണമെന്ന നിർദേശം വകവെക്കാതെ ഇവരെ ടീമിലുൾപ്പെടുത്തിയതിനെ തുടർന്ന് മൈതാനത്തിറങ്ങിയ ആരോഗ്യവകുപ്പ് അധികൃതർ ബ്രസീൽ-അർജൻറീന മത്സരം തടസ്സപ്പെടുത്തിയിരുന്നു.
കളിക്കാരിൽ ചിലർ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് ബ്രസീൽ ആരോഗ്യ വിഭാഗം ലോകകപ്പ് യോഗ്യത റൗണ്ടിലെ ബ്രസീൽ-അർജൻറീന മത്സരം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഫിഫ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ദുഃഖമുണ്ടെന്നും മാച്ച് ഒഫീഷ്യലിെൻറ റിപ്പോർട്ട് വിശകലനം ചെയ്ത് അച്ചടക്ക സമിതി വേണ്ട നടപടിയെടുക്കുമെന്നും ഫിഫ അറിയിച്ചു.
ബ്രസീലിൽ മത്സരം തുടങ്ങിയ ഉടനെയാണ് നാല് അർജൻറീന താരങ്ങൾ വ്യാജ രേഖകൾ ചമച്ച് കോവിഡ് മാനദണ്ഡങ്ങൾ അട്ടിമറിച്ചതായി കാണിച്ച് ബ്രസീൽ ആരോഗ്യ വിഭാഗം മൈതാനത്തിറങ്ങി കളി തടസ്സപ്പെടുത്തിയത്. ഇതോടെ മത്സരം തുടരാനായില്ല.
നാലു താരങ്ങളെ കസ്റ്റഡിയിലെടുക്കുമെന്ന സൂചനകൾക്കിടെ ഇവരടങ്ങിയ അർജൻറീന ടീം അധികം വൈകാതെ നാട്ടിലേക്ക് വിമാനം കയറുകയായിരുന്നു. മത്സരം ഇനി എന്നു നടക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.