'എട്ടിെൻറ' കളി തുടർന്ന് ബയേൺ; ഷാൾകെയെ തോൽപിച്ചത് 8-0ത്തിന്
text_fieldsബെർലിൻ: ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ കഴിഞ്ഞ സീസൺ അവസാനിപ്പിച്ച അതേ പോയൻറിൽ പുതു സീസണിലേക്ക് കിക്കോഫ് കുറിച്ച് ബയേൺ മ്യുണിക്. പുതിയ സീസൺ ബുണ്ടസ് ലിഗയിലെ ആദ്യമത്സരത്തിൽ ഷാൽകെ വലയിൽ എട്ട് േഗാളുകൾ നിക്ഷേപിച്ച് ബയേണിെൻറ പടയോട്ടത്തിന് റീസ്റ്റാർട്ട് വിളിച്ചു.
ചാമ്പ്യൻസ് ലീഗ് കിരീടവും, ബാഴ്സലോണക്കെതിരായ 8-2െൻറ ജയവുമെല്ലാമായി സീസൺ അവസാനിപ്പിച്ച ബയേൺ, അതേ ഗതിവേഗത്തിൽ പുതു ഫുട്ബാൾ വർഷത്തിനും തുടക്കമിട്ടു. സെർജി നാബ്രി ഹാട്രികും, റോബർട് ലെവൻഡോവ്സ്കി, ലെറോയ് സാനെ, തോമസ് മ്യൂളർ, ലിയോൺ ഗൊരസ്ക, ജമാൽ മുസിയാല എന്നിവർ ഒാരോ ഗോളും നേടി പട്ടിക തികച്ചു. 17കാരനായ ഇംഗ്ലീഷ് താരം ജമാൽ മുസിയാല ബയേണിെൻറ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.